»   » വൃദ്ധനായ് ലാല്‍ വീണ്ടും..

വൃദ്ധനായ് ലാല്‍ വീണ്ടും..

Posted By:
Subscribe to Filmibeat Malayalam
Anupam Kher and Jayaprada
ഉടയോനും, രാവണപ്രഭുവിനും ശേഷം തലയും പുരികവും നരച്ച ലാല്‍ രൂപം പ്രണയത്തില്‍ പ്രത്യക്ഷപ്പെടുന്നു.

ഫോര്‍ട്ടുകൊച്ചി കടപ്പുറത്തു ലാലും അനുപംഖേറും ജയപ്രദയും ഉള്‍പ്പെടുന്ന കോമ്പിനേഷന്‍ സീനില്‍ ജരാനരബാധിച്ച ലാലിനെയാണ് കാണാന്‍ കഴിഞ്ഞത്.

വാര്‍ദ്ധക്യവും യൗവനവും ഇരട്ടവേഷങ്ങള്‍കൊണ്ട് ബാലന്‍സ് ചെയ്താണ് ഭദ്രനും,രഞ്ജിത്തും സൂപ്പര്‍
സ്‌റാറിനെ കൈകാര്യം ചെയ്തതെങ്കില്‍ ബ്ലെസി എങ്ങനെയായിരിക്കും ലാലിനെ അവതരിപ്പിയ്ക്കുന്നയെന്ന ആകാംക്ഷ താരത്തിന്റെ ആരാധകരില്‍ വളര്‍ന്നുകഴിഞ്ഞു. പ്രായത്തെ മറികടക്കുവാനും ഫാന്‍സിന്റെ കയ്യടികള്‍ കുറയാതിരിക്കാനും ലാലിന്റെ യൗവനകാലത്തെ പ്രണയവും ചിത്രത്തിലുണ്ടാകുമെന്ന് പ്രതീക്ഷിയ്ക്കാം.

കാസനോവയിലൂടെ പ്രണയത്തിന്റെ ഏഴാം സ്വര്‍ഗം താണ്ടിയെത്തുന്ന ലാലിന് ബ്ലെസിയുടെ പ്രണയം മറ്റൊരനുഭവമായിരിക്കും സമ്മാനിയ്ക്കുന്നത്. ദേവദൂതനുശേഷം ജയപ്രദയും ലാലും ഒന്നിക്കുന്ന പ്രണയത്തില്‍ ഫഌഷ്ബാക്കില്‍ ലാല്‍ തന്നെ പ്രത്യക്ഷപ്പെടുമ്പോള്‍ നിവേദയാണ് ജയപ്രദയ്ക്കു പകരമെത്തുന്നത്.

തന്മാത്രയ്ക്കും ഭ്രമരത്തിനും ശേഷം ബ്ലെസി ഒരുക്കുന്ന ലാല്‍ ചിത്രം ഓണത്തിന് തിയറ്ററില്‍ എത്തുമോ എന്നേ അറിയേണ്ടതുള്ളൂ. സൂപ്പര്‍സ്റ്റാറിന്റെ തിരക്കുകള്‍ തന്നെയാണ് ഇതിന് കാരണം.

English summary
Our God’s own Superstar Mohanlal is currently busy in shooting for the new Malayalam film Pranayam, by the notable director Blessy. This new Malayalam film Pranayam is having it’s second schedule at Kochi which will be upto this June 14th. From the very next day onwards our Mohanlal will go on to join the sets of his old mate, Sathyan Anthicad for his new untitled Malayalam movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam