»   » മോഹന്‍ലാലും ലാലും ഒന്നിയ്ക്കുന്നു

മോഹന്‍ലാലും ലാലും ഒന്നിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Lal and Mohanlal
സംവിധായകനും നടനുമായ ലാലും, സൂപ്പര്‍താരം മോഹന്‍ലാലും ഒന്നിയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കാത്ത ചലച്ചിത്രപ്രേമികള്‍ കുറവായിരിക്കും. ഹിറ്റ്‌മേക്കറായ ലാലും അഭിനയചക്രവര്‍ത്തിയും ഒന്നിച്ചാല്‍ കുറഞ്ഞത് ഒരു സൂപ്പര്‍ഹിറ്റ് പടമെങ്കിലും സംഭവിക്കേണ്ടതാണ്.

ഇപ്പോഴിതാ ഇതിന് കളമൊരുങ്ങുന്നു. മോഹന്‍ലാലും ലാലു ഇതാദ്യമായി ഒന്നിയ്ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് നായകനാകുന്നത്. ചിത്രത്തിന്റെ പേരോ മറ്റ് താരങ്ങളേയോ തീരുമാനിച്ചിട്ടില്ല.

ഡ്രീം ടീം നിര്‍മ്മിക്കാനൊരുങ്ങുന്ന മൂന്നു ചിത്രങ്ങളില്‍ ഒന്ന് ഈ ചിത്രമാണെന്നാണ് വാര്‍ത്ത. മറ്റൊന്ന് പൃഥ്വിരാജ് നായകനാകുന്ന ചിത്രമാണ്. ഇതിന് മുമ്പ് ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ പിറന്ന വിയറ്റ്‌നാം കോളനിയെന്ന ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകന്‍. ഈ ചിത്രം വലിയ ഹിറ്റാവുകയും ചെയ്തിരുന്നു.

ഇതിനിടെ സിദ്ദിഖും മോഹന്‍ലാലും വീണ്ടും ഒന്നിയ്ക്കുന്നുവെന്ന് റിപ്പോര്‍്ട്ടുകള്‍ വന്നിട്ടുണ്ട്.

English summary
Mohanlal is going to act in a Malayalam film scripted and directed by Lal. One of the most awaiting team is presenting their new film through Dream Team

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam