»   » മുന്നൂറാം പടം ലാലിന് തലവേദനയാകുന്നു

മുന്നൂറാം പടം ലാലിന് തലവേദനയാകുന്നു

Posted By:
Subscribe to Filmibeat Malayalam
Mohanlal
ആന്റണി പെരുമ്പാവൂരിന്റെ ആശീര്‍വാദ് ഫിലിംസ് തീയേറ്ററിലെത്തിയ്ക്കുന്ന പ്രണയമാണ് മോഹന്‍ലാലിന്റെ മുന്നൂറാം ചിത്രമായി പ്രഖ്യാപിക്കപ്പെട്ടിരുന്നത്. ലാലിന്റെ മുന്നൂറാം സിനിമയെന്ന രീതിയില്‍ മാര്‍ക്കറ്റിങ് നടത്തി ചിത്രമൊരു വന്‍ വിജയമാക്കി തീര്‍ക്കാന്‍ രംഗത്തിറങ്ങിയ ആശീര്‍വാദ് ഫിലിംസിനോട് അതിമോഹമാണ് മോനെ ദിനേശാ എന്നാണ് ലാല്‍ ഫാന്‍സ് പറയുന്നത്.

കാരണം മറ്റൊന്നുമല്ല ബ്ലെസി സംവിധാനം ചെയ്യുന്ന പ്രണയത്തില്‍ ലാല്‍ വെറും 15 മിനിറ്റ് മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂ. ഓണം പോലൊരു ഉത്സവ സീസണില്‍ മോഹന്‍ലാലിന്റെ ഒരു അടിച്ചുപൊളി സിനിമ പ്രതീക്ഷിച്ചിരിക്കുന്ന ആരാധകരെ ഇത് തീര്‍ത്തും നിരാശപ്പെടുത്തിയെന്നു പറഞ്ഞാല്‍ മതിയല്ലോ. മമ്മൂട്ടിയുടെ കിങ് ആന്റ് കമ്മീഷണര്‍ തീയേറ്ററില്‍ തീപ്പൊരി പറത്തുമ്പോള്‍ ലാല്‍ പിന്നില്‍ പോകുന്നതിനെ കുറിച്ച് അവര്‍ക്കു ചിന്തിക്കാനേ വയ്യ.

എന്തായാലും പ്രണയത്തെ ലാലേട്ടന്റെ മുന്നൂറാം പടമാക്കി മാറ്റാന്‍ തങ്ങള്‍ സമ്മതിക്കില്ലെന്ന വാശിയിലാണ് ലാല്‍ ഫാന്‍സ്. ഒക്ടോബറില്‍ റിലീസ് ചെയ്യാനിരിക്കുന്ന ലാലിന്റെ സത്യന്‍ അന്തിക്കാട് ചിത്രത്തിനെ മൂന്നൂറാം ചിത്രമായി പ്രഖ്യാപിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. ആരാധകരുടെ സമ്മര്‍ദ്ദത്തിന് ലാലും ആന്റണി പെരുമ്പാവൂരും വഴങ്ങിയെന്നാണ് കേള്‍ക്കുന്നത്.

സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നതിനാല്‍ മുന്നൂറാം ചിത്രവും അങ്ങനെയാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ലാലിന്റെ മുന്നൂറാം ചിത്രം എക്കാലത്തും ഓര്‍മ്മിക്കപ്പെടുന്ന ഒരു ഹിറ്റാകണമെന്ന് ഫാന്‍സ് മോഹിച്ചാല്‍ കുറ്റംപറയാനാകില്ലല്ലൊ.

English summary
Malayalam cinemas superstar Mohanlal's fans had announced that his 300th film would be Blessy's Pranayam, scheduled to release during Ramzan- Onam festival on August 31. But now the latest we hear is that Mohanlal and his right hand man Antony Perumbavoor under pressure from the fans has now changed it.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam