»   » തെന്നിന്ത്യയിലാകെ നയന്‍സിന്റെ താരത്തിളക്കം

തെന്നിന്ത്യയിലാകെ നയന്‍സിന്റെ താരത്തിളക്കം

Posted By:
Subscribe to Filmibeat Malayalam
Nayantara
കുറ്റം പറയാന്‍ ഒരുപാടുണ്ടാവും, എന്നാല്‍ തെന്നിന്ത്യയുടെ ഈ വര്‍ഷത്തെ താരറാണിയാരെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ, നയന്‍താര...നാല് തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ച് അവിടങ്ങളിലെല്ലാം വന്‍വിജയം നേടിക്കൊണ്ടാണ് നയന്‍സ് 2010ന്റെ താരമായി മാറുന്നത്.

മലയാളത്തില്‍ ബോഡിഗാര്‍ഡ്, തമിഴില്‍ ബോസ് എങ്കിറ ഭാസ്‌ക്കരന്‍, തെലുങ്കില്‍ അടര്‍, സിംഹ, കന്നഡയില്‍ സൂപ്പര്‍ എന്നിങ്ങനെ ഭാഷകളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ടാണ് നയന്‍സ് താരറാണിപ്പട്ടം ഉറപ്പിയ്ക്കുന്നത്.

ഒരുവര്‍ഷം നാല് ഭാഷകളില്‍ അഭിനയിച്ച് നാലിലും ഹിറ്റ് സ്വന്തമാക്കുകയെന്ന അപൂര്‍വമായ ഭാഗ്യം ഇതിന് മുമ്പ് ആര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടോയെന്ന കാര്യം സംശയമാണ്. തമന്ന, ഇല്യാന, കാജര്‍ അഗര്‍വാള്‍, അനുഷ്‌ക തുടങ്ങിയവര്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ അതിജീവിച്ചാണ് നയന്‍സ് ഈ നേട്ടം കൊയ്തതെന്ന് ഏറെ ശ്രദ്ധേയമാണ്.

2009ല്‍ നേരിട്ട പരാജയങ്ങളും സ്വകാര്യ ജീവിതത്തിലെ വിവാദങ്ങളും എല്ലാം നിഷ്പ്രഭമാക്കിയാണ് നയന്‍സ് കരിയറില്‍ വന്‍മുന്നേറ്റം നടത്തിയത്. വാണിജ്യ സിനിമകള്‍ക്കൊപ്പം ഇലക്ട്ര പോലുള്ള നല്ല ചിത്രങ്ങളുടെ ഭാഗമാവാനും നടിയ്ക്ക് കഴിഞ്ഞു.

നയന്‍സ് ആദ്യമായി പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിനും 2010 സാക്ഷ്യം വഹിച്ചു. പോത്തീസ് ടെക്‌സ്റ്റൈല്‍ തങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറായി നയന്‍സിനെ തിരഞ്ഞെടുത്തത് നയന്‍സിന്റെ താരത്തിളക്കത്തിന് കൂടുതല്‍ മിഴവേറ്റി.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam