നിത്യ അഹങ്കാരത്തിന്റെ പാതയില്‍?

ഏറ്റവുമവസാനമായി വിലക്കില്‍ കുരുങ്ങിയത് നടി നിത്യ മേനോനാണ്. അതിന് ശേഷം മറ്റൊരു യുവതാരമായ റിമ കല്ലിങ്ങലിനെതിരെയും പരാതി ഉയര്‍ന്നെങ്കിലും തന്ത്രപരമായി നടി നീങ്ങിയതോടെ ഇത് സംബന്ധിച്ച വിവാദം കെട്ടടങ്ങുകയായിരുന്നു.
ഷൂട്ടിങിനിടെ ലൊക്കേഷനിലെത്തിയ നിര്‍മാതാക്കളെ കാണാന്‍ കൂട്ടാക്കിയില്ലെന്നും തന്റെ മാനേജരോട് അവരെ കൈകാര്യം ചെയ്യാന്‍ പറഞ്ഞതുമായിരുന്നു നടി നിത്യയ്‌ക്കെതിരെ ഉയര്‍ന്ന പരാതി.
ഒറ്റനോട്ടത്തില്‍ ഈ പ്രശ്‌നത്തില്‍ നിത്യ നിഷ്‌കളങ്കയാണെന്ന് ആരും പറഞ്ഞുപോകും. നിത്യയ്ക്ക് ട്വിറ്ററില്‍ പിന്തുണ പ്രഖ്യാപിച്ച നടി റിമയുടെ വാക്കുകള്‍ തന്നെ ഇതിന് തെളിവാണ്. സ്വതന്ത്രമായൊരു ലോകത്താണ് നമ്മള്‍ ജീവിയ്ക്കുന്നതെന്നും ആരെ എപ്പോള്‍ എവിടെ എങ്ങനെ കാണണമെന്ന് തീരുമാനിയ്‌ക്കേണ്ടതൊക്കെ സ്വന്തം കാര്യമാണെന്നുമൊക്കെയായിരുന്നു നിത്യയുടെ ഉറ്റസുഹൃത്ത് കൂടിയായ റിമ ട്വീറ്റ്. നിത്യ നിരപാധിയാണെന്ന് (ചുരുങ്ങിയത് സിനിമയ്ക്ക് പുറത്തുള്ളവര്‍ക്കെങ്കിലും) തോന്നിപ്പിയ്ക്കുന്ന തരത്തിലുള്ളതാണ് ഇത്തരം വാദങ്ങള്‍.
എന്നാല്‍ നിത്യ നിരപരാധിയാണെന്ന് പ്രശ്‌നത്തെപ്പറ്റി അടുത്തറിയാവുന്നവര്‍ പറയുമെന്ന് തോന്നുന്നില്ല. ഇതേക്കുറിച്ച് കൂടുതലറിയണമെങ്കില്‍ ടികെ രാജീവ് കുമാറിന്റെ തത്സമയം ഒരു പെണ്‍കുട്ടിയുടെ ലൊക്കേഷനിലുണ്ടായ സംഭവത്തിന്റെ നിജാവസ്ഥയെന്തെന്ന് അറിയണം.
അടുത്തപേജില്‍


Click it and Unblock the Notifications