നിത്യയും പുതുമുഖത്തെ അപമാനിച്ചു

എന്നാല്‍ ഫോട്ടോഷൂട്ടിനിടെ ഇവരുടെ ഉയരങ്ങള്‍ ചേരാതെ വന്നപ്പോള്‍ നടിയുടെ തോളത്ത് കൈവെച്ച് നില്‍ക്കാന്‍ ക്യാമറമാന്‍ ആവശ്യപ്പെട്ടുവത്രേ. എന്നാല്‍ തൊട്ടുംപിടിച്ചുമുള്ള ഫോട്ടോ സെക്ഷന്‍ വേണ്ടെന്ന് നടി മുഖത്തുനോക്കി പറഞ്ഞുവത്രേ.
ആദ്യമായി സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് ഇതൊക്കെ പറഞ്ഞെതെങ്കില്‍ മനസ്സിലാക്കാമായിരുന്നു. എന്നാല്‍ അന്യഭാഷകളില്‍ വരെ ഗാനരംഗങ്ങളില്‍ ഇഴുകിച്ചേര്‍ന്നഭിനയിച്ച നിത്യ ഇങ്ങനെ പറഞ്ഞത് പുതുമുഖമായ ഉണ്ണിയ്ക്ക് ഷോക്കായെന്ന് വാരികയെഴുതുന്നു. നടന്റെ മുഖം വിളറിവെളുത്തെങ്കിലും ഫോട്ടോഷൂട്ടിനായി എത്തിയവരുടെ സമയോചിത ഇടപെടലുകളിലൂടെ സംഭവത്തിന്റെ ഗൗരവം കുറച്ചു.
ഈ സംഭവമറിഞ്ഞതോടെ മുതിര്‍ന്ന നടനും നിര്‍മാതാവുമൊക്കെയായ മണിയന്‍ പിള്ള രാജുവിന് പോലും നിത്യയെക്കുറിച്ച് അഭിപ്രായം തിരുത്തേണ്ടി വന്നുവെന്നും വാരികയെഴുതുന്നു. നിത്യ തികഞ്ഞൊരു പ്രൊഫഷണലിസ്റ്റാണെന്ന അഭിപ്രായമാണ് മണിയന്‍ പിള്ള തിരുത്തിയത്. ആവശ്യമില്ലാത്തൊരു പെരുമാറ്റം കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന്് നിത്യയെപ്പോലുള്ളവര്‍ മനസ്സിലാക്കണം.
താനൊരു സംഭവമാണെന്ന തോന്നലിലാവാം താരങ്ങളുടെ ഈ ചെയ്തികള്‍. എന്നാലിതെല്ലാം ഇന്നല്ലെങ്കില്‍ നാളെ തിരിച്ചടിയ്ക്കുമെന്നവര്‍ മനസ്സിലാക്കണം, ഇല്ലെങ്കില്‍ മാനത്ത് വിളങ്ങി നിന്ന താരങ്ങള്‍ നിലംപതിയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
മുന്‍പേജില്‍ More from Filmibeat


Click it and Unblock the Notifications











