»   » പ്രഭുദേവ അച്ഛനെ മധ്യസ്ഥനാക്കി നീക്കം നടത്തുന്നു

പ്രഭുദേവ അച്ഛനെ മധ്യസ്ഥനാക്കി നീക്കം നടത്തുന്നു

Posted By:
Subscribe to Filmibeat Malayalam
Prabhu and Ramlath
നയന്‍താരയുമായുള്ള വിവാഹത്തിനെതിരെ ഭാര്യ റംലത്ത് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നു പ്രഭുദേവ ഒത്തുതീര്‍പ്പു നീക്കങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്.

പിതാവും നൃത്തസംവിധായകനുമായ സുന്ദരത്തെ മധ്യസ്ഥനാക്കി റംലത്തുമായി ചര്‍ച്ചകള്‍ നടത്തുമെന്നാണു സൂചന. താനുമായുള്ള അടുപ്പത്തിന്റെ പേരില്‍ നയന്‍താരയെക്കൂടി കോടതി കയറ്റുന്നത് ഒഴിവാക്കാനാണിതെന്നും വിവരമുണ്ട്.

പ്രഭുദേവനയന്‍താര വിവാഹം തടയണമെന്നാവശ്യപ്പെട്ടു റംലത്ത് കുടുംബകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് കോടതി പ്രഭുദേവയോടും നയന്‍താരയോടും ഹാജരാകണമെന്നാവശ്യപ്പെട്ട് കോടതി കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു.

എന്നാല്‍ അഞ്ഞൂറുകോടിനല്‍കിയാലും ഒത്തുതീര്‍പ്പിനില്ലെന്നാണ് റംലത്ത് പറഞ്ഞിരിക്കുന്നത്. റംലത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തമിഴ്‌നാട്ടിലെ വനിതാ സംഘടനകളെല്ലാം മുന്നോട്ടുവന്നിട്ടുണ്ട്. ഇതിനിടെ റംലത്ത് നിരാഹാരസമരം തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam