»   » പ്രണയം: 9മുതല്‍ ഗാനങ്ങള്‍ കേള്‍ക്കാം

പ്രണയം: 9മുതല്‍ ഗാനങ്ങള്‍ കേള്‍ക്കാം

Posted By:
Subscribe to Filmibeat Malayalam
Pranayam
മോഹന്‍ലാലിന്റെ മുന്നൂറാമത്തെ ചിത്രമായ പ്രണയത്തിന്റെ ഓഡിയോ റിലീസ് ഓഗസ്റ്റ് 9ന് നടക്കും. ഓഗസ്റ്റ് 31ന് ഓണച്ചിത്രമായിട്ടാണ് പ്രണയം തിയേറ്ററുകളില്‍ എത്തുന്നത്.

ഓഗസ്റ്റ് ഒമ്പതിന് വൈകുന്നേരം ഏഴുമണിക്ക് കൊച്ചിയിലെ അവന്യൂ സെന്ററിലാണ് പ്രണയത്തിന്റെ ഓഡിയോ റിലീസ് നടക്കുക. പ്രശസ്ത കവി ഒഎന്‍വി കുറുപ്പാണ് പ്രണയത്തിനായി ഗാനങ്ങള്‍ എഴുതിയത്.

എം ജയചന്ദ്രനാണ് സംഗീതസംവിധായകന്‍. മോഹന്‍ലാലുമായി ചേര്‍ന്ന് ബ്ലസ്സി ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് പ്രണയം.

ലാലിനെക്കൂടാതെ അനുപം ഖേര്‍, ജയപ്രദ തുടങ്ങിയവരാണ് പ്രമുഖ താരങ്ങള്‍. നേരത്തേ പ്രണയത്തില്‍ മോഹന്‍ലാല്‍ അതിഥിതാരമായാണ് എത്തുന്നതെന്നും മറ്റും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ലാലിന്റേത് ഏറെ പ്രാധാ്‌ന്യമുള്ള കഥാപാത്രം തന്നെയാണ്.

പ്രണയം എന്ന വികാരത്തെ പുതിയ വീക്ഷണകോണില്‍ സമീപിക്കുന്ന ചിത്രമാണ് ഇത്.

English summary
"Pranayam",Right from the heart of Blessy, here is a story about love, that emotion that can take many dimensions and touch man's heart in unexpected ways..
 Pranayam Audio Release fixed on August 9th, 7.00pm at Avenue Centre Cochin,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam