»   » കൊച്ചി ഐപിഎല്‍ ടീം ആല്‍ബവുമായി പ്രിയന്‍

കൊച്ചി ഐപിഎല്‍ ടീം ആല്‍ബവുമായി പ്രിയന്‍

Posted By:
Subscribe to Filmibeat Malayalam
Priyadarshan
ഐപിഎല്‍ ടീം രൂപീകരിയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും കൊച്ചി ടീമിന്റെ പ്രമോഷന്‍ ആല്‍ബം തയാറാക്കാനുള്ള ഭാഗ്യം സംവിധായകന്‍ പ്രിയദര്‍ശനെ തേടിയെത്തിയിരിക്കുന്നു. ഇത് സംബന്ധിച്ച് കരാറില്‍ കൊച്ചി ടീമും പ്രിയദര്‍ശനും കരാറൊപ്പിട്ടു കഴിഞ്ഞു.

അടുത്തമാസം ആദ്യത്തോടെ ആല്‍ബം പുറത്തിറക്കാനാണ് ടീം അധികൃതര്‍ ലക്ഷ്യമിടുന്നത്. ചെന്നൈയിലും കൊച്ചിയിലുമായായിരിക്കും ആല്‍ബം ചിത്രീകരിക്കുക.

ബോളിവുഡിലെ നമ്പര്‍വണ്‍ സംവിധായകരിലൊരാളായ പ്രിയദര്‍ശന്‍ ഒട്ടേറെ ഹിറ്റ് പരസ്യ ചിത്രങ്ങളുടെ അണിയറയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നേരത്തെ മോഹന്‍ലാലും പ്രിയനുമൊത്ത് ഐപിഎല്‍ ടീം രൂപീകരിയ്ക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. അത് പരാജയപ്പെട്ടതിന് പിന്നാലെയാണ് റോണ്‍ഡീവു സ്‌പോര്‍ട്‌സ് കൊച്ചി ടീമുമായി രംഗത്തെത്തിയത്.

English summary
Priyadarshan,the famous movie director said that he is ready to do ad films for kerala IPL team
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam