»   » സീനിയേഴ്‌സിനൊപ്പം രഹസ്യയുടെ ഐറ്റം ഡാന്‍സ്

സീനിയേഴ്‌സിനൊപ്പം രഹസ്യയുടെ ഐറ്റം ഡാന്‍സ്

Posted By:
Subscribe to Filmibeat Malayalam
Ragasya
പോക്കിരി രാജയുടെ സൂപ്പര്‍ വിജയത്തിന് ശേഷം വൈശാഖ് ഒരുക്കുന്ന സീനിയേഴ്‌സില്‍ ഗ്ലാമര്‍താരം രഹസ്യയുടെ ഐറ്റം ഡാന്‍സ്. തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമേറിയ ഐറ്റം ഡാന്‍സറാണ് രഹസ്യ. തെന്നിന്ത്യന്‍ വമ്പന്‍ സംവിധായകരുടെ ബ്രഹ്മാണ്ഡ ചിത്രങ്ങളിലെല്ലാം രഹസ്യ അവതരിപ്പിച്ച ഐറ്റം നമ്പറുകള്‍ സൂപ്പര്‍ഹിറ്റുകളായിരുന്നു.

സീനിയേഴ്‌സിലെ നായകന്മാരായ ജയറാം, ബിജുമേനോന്‍, കുഞ്ചാക്കോ ബോബന്‍, മനോജ് കെ ജയന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു രഹസ്യയുടെ ഗ്ലാമര്‍ നൃത്തം. നൃത്തസംവിധായകനായ ഷോബിനാണ് താരങ്ങള്‍ക്ക് ഐറ്റം ഡാന്‍സിലെ ചുവടുകള്‍ പറഞ്ഞുകൊടുത്തത്.

ഏറെക്കാലത്തിന് ശേഷം തങ്ങള്‍ ഡിഗ്രിക്ക് പഠിച്ച കോളേജില്‍ പിജി ചെയ്യാനെത്തുന്ന നാലു സുഹൃത്തുക്കളുടെ കഥയാണ് സീനിയേഴ്‌സ് പറയുന്നത്. പിജി പഠനത്തിനായി ഭാര്യമാരെ ഒഴിവാക്കി കോളേജിലെത്തുമ്പോഴാണ് ചിത്രത്തിലെ ഏറെ ആകര്‍ഷകമായ ഐറ്റം ഡാന്‍സ് എന്നത് ശ്രദ്ധേയമാണ്. എറണാകുളം മഹാരാജാസ് കോളേജിലാണ് സീനിയേഴ്‌സിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്. ഏപ്രില്‍ രണ്ടാം വാരത്തോടെ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുന്ന സീനിയേഴ്‌സ് മേയ് അവസാനത്തോടെ തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്തുക്കളായ സച്ചിസേതു ടീമാണ് സീനിയേഴ്‌സിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

English summary
Young director Vyshakh has shot a song with item star Rahasya for his new movie 'Seniors'. The song featuring the most costly item dancer of south was shot in explicitly decorated sets at Aluva, designed by art director Joseph Nellikkal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam