twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡാം വിഷയത്തിലും രഞ്ജിത്ത് സ്മാര്‍ട്ടായി

    By Ravi Nath
    |

    Ranjith
    മുല്ലപെരിയാര്‍ വിഷയത്തില്‍ ഉചിതമായ പ്രതികരണരീതിയിലൂടെ രഞ്ജിത് ശ്രദ്ധേയനായി. നാല്പത്തി ഒന്നാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണാഘോഷം നവംബര്‍ ഇരുപത്തെട്ടിനു കോഴിക്കോട്ട് കൊണ്ടാടി. പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റിലൂടെ മികച്ച ജനപ്രിയ സംവിധായകനുള്ള അവാര്‍ഡ് ഏറ്റുവാങ്ങേണ്ടിയിരുന്ന രഞ്ജിത് എത്തിയില്ല.

    രഞ്ജിത്തിന്റെ സ്വന്തം തട്ടകമായ കോഴിക്കോട്ടു വെച്ച് നടന്ന ചടങ്ങില്‍ രഞ്ജിത്തിന്റെ അഭാവം സംഘാടകസമിതി വലിയ കാര്യമായെടുത്തില്ല. മുഖ്യമന്ത്രി, സിനിമാ മന്ത്രി, സാമൂഹികക്ഷേമമന്ത്രി, ചലച്ചിത്രഅക്കാദമി ചെയര്‍മാന്‍, മുഖ്യാതിഥികളായി തമിഴ് സൂപ്പര്‍താരം സൂര്യയും ദിലീപും ഒക്കെ നിറഞ്ഞുനിന്ന വേദിയില്‍ രഞ്ജിത്തിന്റെ അഭാവം ആഘോഷകമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെട്ട മട്ടും ഭാവവും ഒന്നുമുണ്ടായില്ല.

    ഈ അഭാവം ആണ് രഞ്ജിത് മുല്ലപെരിയാര്‍ വിഷയത്തിലെ സസ്‌പെന്‍സ് നിറഞ്ഞ പ്രതികരണവെടിയാക്കി മാറ്റിയത്. മുല്ലപെരിയാര്‍ മലയാളിയുടെ സ്വാസ്ഥ്യത്തിന് വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ പ്രതിഷേധം നാടുമുഴുവന്‍ അലയടിക്കുമ്പോള്‍ അവാര്‍ഡ് ആഘോഷങ്ങളില്‍ ഞെളിഞ്ഞുനില്‍ക്കാന്‍ പ്രതിബദ്ധതയുള്ള കലാകാരന് കഴിയില്ല എന്നതായിരുന്നു രഞ്ജിത്തിന്റെ നിലപാട്.

    അവാര്‍ഡിനോടോ, അത് നല്‍കുന്ന ചടങ്ങിനോടോ ഉള്ള അനാദരവല്ല, മറിച്ച് ക്രിയാത്മക പരിഹാരത്തിനുവേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണ് തന്റെ വിട്ടുനില്‍ക്കലെന്നും അക്കാദമി ആസ്ഥാനത്ത് ചെന്ന് അവാര്‍ഡ് സ്വീകരിക്കുമെന്നും അര്‍ത്ഥ ശങ്കക്കിടയില്ലാത്തവിധം രഞ്ജിത് അവാര്‍‍ഡ് ചടങ്ങിന് മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു.

    സിനിമയുടെ പുതിയ ഭൂമികയില്‍ പല രഞ്ജിത് തന്ത്രങ്ങളും വിജയം കാണുന്നുണ്ട്. കലാകാരന്റെ സാമൂഹിക പ്രതിബദ്ധതയിലും രഞ്ജിത്തിന് സ്വന്തം തിയറി ഉണ്ട്. അത്രമാത്രം.

    English summary
    Director Ranjith is a different person if it is in film or it is in real life. The last evidence for his different stand is Mullaperiyar dam issue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X