ചാപ്പ കുരിശില്‍ രമ്യയുടെ ചൂടന്‍ ചുംബനം

ചിത്രത്തില്‍ നടി രമ്യ നമ്പീശന്റെ ഒരു അധരചുംബനമുണ്ടെന്നാണ് ചാപ്പ കുരിശിന്റെ പുതിയവിശേഷം. നായകന്‍ ഫഹദ് ഫാസിലുമായി രണ്ട് മിനിറ്റ് നീണ്ടുനില്‍ക്കുന്ന ചുംബനരംഗം ഇതിനോടകം ചിത്രീകരിച്ചു കഴിഞ്ഞതായും അറിയുന്നു.
സിനിമയുടെ ഓഫീഷ്യല്‍ ട്രെയിലറില്‍ ചുംബനരംഗം ഉള്‍പ്പെടുത്തുമെന്നാണ് അറിയുന്നത്. മലയാളം ഒഴിച്ചുള്ള തെന്നിന്ത്യന്‍ സിനിമകളില്‍ അധരചുംബനം പുതിയൊരു സംഭവമല്ല. അതുകൊണ്ടു തന്നെ രമ്യയുടെ ചൂടന്‍ ചുംബനരംഗം ചാപ്പ കുരിശിനെ കൊഴുപ്പിയ്ക്കുമെന്നാണ് സിനിമയുടെ അണിയറക്കാര്‍ പ്രതീക്ഷിയ്ക്കുന്നത്.
ഫഹദും വിനീത് ശ്രീനിവാസനും പ്രധാന വേഷമണിയുന്ന ചിത്രം ഫോര്‍ട്ട് കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. നിവേദിത, റോമ, രമ്യ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.


Click it and Unblock the Notifications











