»   » വീണ്ടും സമരം; പുതിയ ചിത്രങ്ങള്‍ വൈകും

വീണ്ടും സമരം; പുതിയ ചിത്രങ്ങള്‍ വൈകും

Posted By:
Subscribe to Filmibeat Malayalam
Film
മലയാള സിനിമാരംഗത്തെ സമരങ്ങള്‍ അവസാനിയ്ക്കുന്നില്ല. തീയേറ്റര്‍ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷനാണ് വെള്ളിയാഴ്ച മുതല്‍ സമരത്തിനിറങ്ങുന്നത്.

വെള്ളിയാഴ്ച മുതല്‍ പുതിയ ചിത്രങ്ങളൊന്നും റിലീസ് ചെയ്യേണ്ടന്നാണ് സംഘടനയുടെ തീരുമാനം. എന്നാല്‍ നിലവില്‍ പ്രദര്‍ശനം നടന്നു കൊണ്ടിരിയ്ക്കുന്ന ചിത്രങ്ങള്‍ തുടര്‍ന്നും പ്രദര്‍ശിപ്പിക്കും. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന നിര്‍വാഹക സമിതി യോഗത്തിലാണ് ഈ തീരുമാനം.

കഴിഞ്ഞ നവംബറില്‍ നടന്ന സമരത്തിനിടെ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ വിലക്ക് ലംഘിച്ച് സിനിമ റിലീസ് ചെയ്ത നാല് അംഗങ്ങളെ അവര്‍ പുറത്താക്കിയിരുന്നു. ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതിന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റേയും കേരള സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റേയും 27 തീയേറ്ററുകള്‍ക്കെതിരെ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഇതിനെതിരെയാണ് ഇപ്പോള്‍ എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സിനിമയെ തകര്‍ക്കുന്ന തരത്തിലുള്ള ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് സംഘടനയുടെ പ്രസിഡന്റേ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

ഈ വിഷയമുന്നയിച്ച് മന്ത്രി ഗണേഷ് കുമാറിന് പരാതി നല്‍കിയിരുന്നുവെങ്കിലും ഇതു വരെ നടപടിയൊന്നുമുണ്ടായില്ല. അതിനാലാണ് വീണ്ടും സമരം ചെയ്യേണ്ടി വരുന്നതെന്നും ബഷീര്‍ അറിയിച്ചു.

English summary

 
 The release of films in the state has come to a standstill after the Kerala Film Exhibitors Association decided to stop release of films from Friday onwards.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X