പൃഥ്വിക്ക് കോമഡി വഴങ്ങുമോ?

ദീപു കരുണന്‍ തന്നെ തിരക്കഥയൊരുക്കുന്ന തേജാഭായി ഒരു ത്രൂ ഔട്ട് കോമഡി മൂവിയാണ്. ഈ ചുവടുമാറ്റത്തിലൂടെ മറ്റു ചില ലക്ഷ്യങ്ങളും പൃഥ്വിയ്ക്കുണ്ട്. സീരിയസ്സ് വേഷങ്ങളെക്കാള്‍ കൂടുതല്‍ ജനപ്രീതി കോമഡി വേഷങ്ങളിലൂടെ എളുപ്പത്തില്‍ ലഭിയ്ക്കുമെന്നാണ് അതിലൊന്ന്. കോമഡി റോളുകളിലൂടെ അയല്‍പക്കത്തെ പയ്യന്റെ ഇമേജും എളുപ്പത്തില്‍ സ്വന്തമാക്കാം. ഇതൊക്കെയാണ് ഇങ്ങനെയൊരു നീക്കത്തിന് പൃഥ്വിയെ പ്രേരിപ്പിയ്ക്കുന്നത്.
പതിവ് ശൈലിയില്‍ നിന്നുള്ള ഒരു മാറ്റവും ഇതിലൂടെ താരം പ്രതീക്ഷിയ്ക്കുന്നു. എന്നാല്‍ ഇത്രയും കാലം മസിലും പിടിച്ച് അഭിനയിച്ച പൃഥ്വി പെട്ടെന്നൊരു ദിവസം കോമഡിയിലേക്ക് മാറിയാല്‍ എങ്ങനെയിരിക്കും? പ്രേക്ഷകര്‍ക്ക് ഇത് ദഹിയ്ക്കുമോയെന്ന് കണ്ടു തന്നെ അറിയണം.എന്തായാലും കോമഡി റോളുകള്‍ അവതരിപ്പിയ്ക്കുമ്പോള്‍ മോഹന്‍ലാലും ജയറാമും ഒക്കെ കാഴ്ചവെയ്ക്കുന്ന ഫ്‌ളെക്‌സിബിലിറ്റി പൃഥ്വിയില്‍ നിന്ന് പ്രതീക്ഷിയ്ക്കാനാവില്ല. ഇക്കാര്യത്തില്‍ മമ്മൂട്ടി പിന്നിട്ട പാത പിന്തുടരാനായിരിക്കും താരത്തിന്റെ ശ്രമം.
ക്ലാസ്‌മേറ്റ്‌സ്, ചോക്‌ളേറ്റ്, റോബിന്‍ഹുഡ് തുടങ്ങിയ പൃഥ്വി ചിത്രങ്ങള്‍ നിര്‍മിച്ച അനന്തവിഷനാണ് തേജഭായ് ആന്‍ഡ് ഫാമിലി നിര്‍മിക്കുന്നത്. 2011 ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും.


Click it and Unblock the Notifications











