»   » അമ്മയോട് സോറി പറയില്ല: തിലകന്‍

അമ്മയോട് സോറി പറയില്ല: തിലകന്‍

Posted By:
Subscribe to Filmibeat Malayalam
മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ ഏതാനും കോടീശ്വരന്‍മാര്‍ക്ക് വേണ്ടിയുള്ളതാണെന്ന് നടന്‍ തിലകന്‍. സിനിമാ നടന്‍ എന്നതിനെക്കാള്‍ നാടക നടന്‍ എന്ന് അറിയപ്പെടാനാണ് ഇഷ്ടമെന്നും തിലകന്‍ പറഞ്ഞു.

ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റ്‌സ് ഫെഡറേഷന്‍ ഒന്നാം ശാഖയുടെ വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടകം മരിക്കുകയാണെന്ന വാദം അംഗീകരിക്കുന്നില്ല. നാടകത്തിലേക്കു തിരിച്ചുപോകുകയാണെന്നും തിലകന്‍ പറഞ്ഞു. സ്വാതന്ത്ര്യത്തില്‍ പെടുന്നതാണ് ആവിഷ്‌ക്കാര സ്വാതന്ത്ര്യവും. അതില്ലാതെ ജീവിതം ഇല്ലെന്ന് കരുതുന്നു. മറ്റൊരാളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നത് മാന്യതയല്ല.

അമ്മ പുറത്താക്കിയ ശേഷവും രണ്ടു സിനിമകള്‍ പൂര്‍ത്തിയാക്കി. കഴിഞ്ഞ ഒന്‍പതു മാസമായി ഒരു രൂപ പോലും വരുമാനമില്ലാത്ത അവസ്ഥയാണ്.

അമ്മ ആരംഭിക്കുന്നതിനു മുന്‍പുതന്നെ അഭിനയ രംഗത്തുള്ള താന്‍ അമ്മയോടു സോറി എന്ന ഒരുവാക്ക് പറഞ്ഞിരുന്നെങ്കില്‍ ഹോളിവുഡ് സിനിമകളിലടക്കം അഭിനയിക്കാന്‍ തടസ്സമുണ്ടാകുമായിരുന്നില്ല. എന്നാല്‍ അഭിമാനം അതിന് സമ്മതിച്ചില്ല. പ്രേക്ഷകരെയാണ് ഗുരുവായി കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam