»   » തിലകന്‍ സിനിമയെ രാഷ്ട്രീയവത്ക്കരിക്കുന്നു: ഫെഫ്ക്ക

തിലകന്‍ സിനിമയെ രാഷ്ട്രീയവത്ക്കരിക്കുന്നു: ഫെഫ്ക്ക

Subscribe to Filmibeat Malayalam
B Unnikrishnan
സിനിമയെ ജാതിവത്ക്കരിയ്ക്കാനും രാഷ്ട്രീയവത്ക്കരിയ്ക്കാനും ശ്രമിച്ചത് നടന്‍ തിലകനാണെന്ന് ഫെഫ്ക്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. ജാതി വിവേചനം ഏറ്റവും കൂടുതല്‍ കാണിച്ചത് തിലകനാണ്. തിലകനിലെ നടന്‍ ആത്മഹത്യ ചെയ്ത് കഴിഞ്ഞിരിയ്ക്കുന്നുവെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഒരു വിഭാഗം തന്റെയൊപ്പമുണ്ടെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം സിനിമയെ രാഷ്ട്രീയവത്ക്കരിയ്ക്കാനുള്ള അദ്ദേഹത്തിന്റെ നീക്കങ്ങളുടെ ഭാഗമാണ്. ഫെഫ്കയെ മാഫിയ സംഘമെന്ന് ആക്ഷേപിച്ച തിലകന്റെ പ്രസ്താവന ഈ മാസം 17ന് ചേരുന്ന ഫെഫ്ക്ക യോഗം ചര്‍ച്ച ചെയ്യും.

ഫെഫ്കയിലെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് യൂണിയന്റെ നേതാവ് തിലകന്റെ മകന്‍ ഷോബി തിലകനാണ്. സംഘടന മാഫിയ സംഘമാണോയെന്ന് മകനോട് ചോദിച്ചാല്‍മതി. തിലകനെ ഒഴിവാക്കാന്‍ നിര്‍മ്മാതാവ് സുബൈറിനോട് ആവശ്യപ്പെട്ടുവെന്ന ആരോപണം തെറ്റാണ്. ഇത് തെളിയിച്ചാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കാന്‍ തയാറാണെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഇങ്ങനെയൊരു പരാതിയുണ്ടെങ്കില്‍ തിലകന്‍ ആദ്യം സമീപിയ്‌ക്കേണ്ടത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയായിരുന്നു. സുബൈര്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് വിശദീകരണം ചോദിക്കാന്‍ ആവശ്യപ്പെട്ട് ഫെഫ്ക്ക പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കത്തെഴുതിയിട്ടുണ്ട്. നിശ്ചയിച്ച അഭിനേതാക്കളെ മാറ്റുന്നത് പലപ്പോഴും സംഭവിക്കാറുള്ളതാണെന്നും ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam