തൊമ്മന്റെ മക്കളില്‍ ജയറാം

By Staff

തൊമ്മന്റെ മക്കളില്‍ ജയറാം
ആഗസ്ത് 01, 2004

ജയറാമിനെനായകനാക്കി തുളസീദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തൊമ്മന്റെ മക്കള്‍. മോഹന്‍ലാല്‍ ചിത്രമായ മിസ്റര്‍ ബ്രഹ്മചാരിക്ക് ശേഷം തുളസീദാസ് ഒരുക്കുന്ന ചിത്രമാണ് ഇത്.

ബാബു ജനാര്‍ദനന്‍ തിരക്കഥയെഴുതുന്ന ചിത്രം ഒരച്ഛന്റെയും മക്കളുടെയും കഥയാണ് പറയുന്നത്. ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ള കഥയാണ് തൊമ്മന്റെ മക്കളിലേത്. മനസിനക്കെരയിലും ഒരു ക്രിസ്ത്യന്‍ കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിച്ചിരുന്നത്.

ചതുരംഗം, വര്‍ണപ്പകിട്ട് എന്നീ ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ള ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ചിട്ടുള്ള തിരക്കഥാകൃത്താണ് ബാബു ജനാര്‍ദനന്‍. ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് ബാബു ജനാര്‍ദനന്‍ തൊമ്മന്റെ മക്കളുടെ കഥ പറയുന്നത്.

മനസിനക്കരെ, മയിലാട്ടം എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്കു ശേഷമാണ് ജയറാം തുളസീദാസ് ചിത്രത്തില്‍ വേഷമിടുന്നത്. ജയറാമിനെ നായകനാക്കി തുളസീദാസ് സംവിധാനം ചെയ്ത മിന്നാമിനുങ്ങിനും മിന്നുകെട്ട് എന്ന ചിത്രം വിജയമായിരുന്നു. ജോഷി പോളാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറില്‍ കൊച്ചിയില്‍ തുടങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X