പതാക ഉയരില്ല?

By Staff

പതാക ഉയരില്ല?
ആഗസ്ത് 1, 2006

സുരേഷ് ഗോപി ചിത്രം പതാകയ്ക്ക് പെട്ടിയില്‍ നിന്ന് മോചനമുണ്ടാകില്ലേ? ഉടനൊന്നും ചിത്രം റിലീസ് ചെയ്യില്ലെന്ന് തീര്‍ച്ച. ചിത്രത്തിന്റെ പ്രമേയം പരിശോധിക്കുമ്പോള്‍ അനിശ്ചിത കാലം പെട്ടിയില്‍ തന്നെ കിടക്കാനാണ് സാധ്യതയെന്ന് സിനിമാ ജ്യോതിഷികള്‍.

ഐസ്ക്രീം പെണ്‍വാണിഭ കേസില്‍ ഉള്‍പ്പെട്ട മുന്‍മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയെ വെള്ളപൂശാനായാണ് ചിത്രം ഒരുക്കിയതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയുണ്ടായിരുന്നു. മാറിയ രാഷ്ട്രീയസാഹചര്യത്തില്‍ അത്തരമൊരു പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രം ബോക്സോഫീസില്‍ തിരസ്കരിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ചിത്രത്തിലെ ചില ഭാഗങ്ങളില്‍ മാറ്റം വരുത്തി വീണ്ടും ചിത്രീകരിച്ചു. എന്നാല്‍ അതുകൊണ്ടൊന്നും പതാകയ്ക്ക് ബോക്സോഫീസില്‍ ഉയര്‍ന്നുപറക്കാനാവില്ല.

ചിത്രത്തിന്റെ കഥ തന്നെ പാടേ മാറ്റിമറിച്ചാലേ പതാകയുടെ നിറം മാറ്റാനാവൂ. അതിനേക്കാള്‍ നല്ലത് മറ്റൊരു ചിത്രം ചെയ്യുന്നതായിരിക്കും. കാരണം പുതിയൊരു ചിത്രം ചെയ്യുന്നതിനൊപ്പം ചെലവ് അതിനു വേണ്ടിവരും. എങ്കില്‍പ്പിന്നെ പഴയ സാധനങ്ങള്‍ സ്റോര്‍ റൂമില്‍ തള്ളുന്നതു പോലെ ചിത്രത്തെ തത്കാലം പെട്ടിയില്‍ തന്നെ അടക്കം ചെയ്യാമെന്ന തീരുമാനത്തിലാണ് നിര്‍മാതാവും വിതരണക്കാരും.

ചിത്രത്തിന്റെ നിര്‍മാതാവ് തരംഗിണി ശശി (ശശി ബിനാമിയാണെന്നും പതാകയ്ക്ക് പണമിറക്കിയത് കുഞ്ഞാലിക്കുട്ടിയാണെന്നതും മറ്റൊരു കഥ) സുരേഷ് ഗോപിയെ നായകനാക്കി മറ്റൊരു ചിത്രം നിര്‍മിക്കുകയാണ് ഇപ്പോള്‍- ജോഷി സംവിധാനം ചെയ്യുന്ന ജന്മം. പതാകയുടെ റിലീസിംഗ് അനിശ്ചിതതമായി നീളുമെന്ന് ഇതോടെ ഉറപ്പായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X