സുരേഷ്ഗോപിയുടെ കാട്ടുകടന്നല്‍
സുരേഷ്ഗോപിയുടെ കാട്ടുകടന്നല്‍
ആഗസ്ത് 02, 2001
ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കാട്ടുകടന്നലില്‍ സുരേഷ് ഗോപി നായകനാകുന്നു. മറ്റൊരു പ്രധാന കഥാപാത്രത്തെ ലാല്‍ അവതരിപ്പിക്കുന്നു. മറ്റ് അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല.
ഡാമര്‍ ഫിലിംസിന്റെ ബാനറില്‍ പി.എന്‍. സന്തോഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിര്‍മ്മാണ നിര്‍വഹണം എം. രഞ്ജിത്. ചിത്രത്തിന്റെ രചനയും ലെനിന്‍ രാജേന്ദ്രന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്.
മിക്കവരുടെയും പ്രശംസ പിടിച്ചുപറ്റിയ മഴയ്ക്കു ശേഷം ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. തെങ്കാശിപ്പട്ടണത്തിനു ശേഷം സുരേഷ് ഗോപിയും ലാലും ഒരുമിക്കുന്നുവെന്ന പ്രത്യേകയും ഈ ചിത്രത്തിനുണ്ട്.


Click it and Unblock the Notifications