twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി

    By Staff
    |

    ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി
    ആഗസ്ത് 02, 2001

    തിരുവനന്തപുരം: മികച്ച ചലച്ചിത്രങ്ങളുടെ വിരുന്നൊരുക്കിക്കൊണ്ട് അഞ്ച് ദിവസം നീണ്ടുനിന്ന തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി.

    ചലച്ചിത്രയുടെ ആഭിമുഖ്യത്തില്‍ നടന്ന ചലച്ചിത്രമേളയുടെ (ടിഫ് 2001) സമാപനചടങ്ങിന്റെ ഉദ്ഘാടനം ആഗസ്ത് രണ്ട് വ്യാഴാഴ്ച പാര്‍ലമെന്ററി പ്രവാസികാര്യ മന്ത്രി എം. എം. ഹസന്‍ നിര്‍വഹിച്ചു. ജനങ്ങളുടെ ആസ്വാദനതലത്തില്‍ വന്ന മാറ്റം സിനിമയിലും പ്രതിഫലിക്കുന്നുണ്ടെന്ന് ഹസന്‍ പറഞ്ഞു.

    കലയും കച്ചവടവും തമ്മിലുള്ള ഒരു ഒത്തുതീര്‍പ്പാണ് ഇന്നത്തെ ജനപ്രിയ ചലച്ചിത്രങ്ങളില്‍ കാണുന്നത്. ലോകസിനിമയുമായി അടുക്കുന്നത് സാര്‍വദേശീയ സംസ്കാരവുമായി അടുക്കുന്നതിന് തുല്യമാണ്. ലോകസിനിമയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയതില്‍ ചലച്ചിത്ര പോലുള്ള ഫിലിം സൊസൈറ്റികളുടെ പങ്ക് വളരെ വലുതാണെന്നും ഹസന്‍ അഭിപ്രായപ്പെട്ടു.

    സംവിധായകരായ ലെനിന്‍ രാജേന്ദ്രന്‍, ഹരികുമാര്‍, രാജസേനന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ചലച്ചിത്രമേള ഡയറക്ടര്‍ ജോര്‍ജ് മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

    ഇറാനിയന്‍ സംവിധായകനായ മജീദ് മജീദിയുടെ ചിത്രങ്ങള്‍ മേളയ്ക്കെത്താത്തത് നിരാശ പടര്‍ത്തിയെങ്കിലും മികച്ച ചിത്രങ്ങളാല്‍ സമ്പന്നമായിരുന്നു ടിഫ് 2001. ജഗ്മോഹന്‍ മുന്ദ്രയുടെ ബവന്ദര്‍, ഗൊദാദിന്റെ ബ്രത്ത്ലെസ്, ഹംഗേറിയന്‍ ചിത്രമായ ജാദ്വിഗാസ് പില്ലോ, ബിജു വിശ്വനാഥിന്റെ ദെജാവു, മണ്‍കോലങ്ങള്‍, നോര്‍വീജിയന്‍ ചിത്രങ്ങളായ ഒണ്‍ലി ക്ലൗഡ് മൂവ് ദി സ്റാര്‍സ്, ഇന്‍സോമ്നിയ, ദി അദര്‍ സൈഡ് ഓഫ് സണ്‍ഡെ, ഫ്രിഡ എന്നീ ചിത്രങ്ങള്‍ ശ്രദ്ധേയമായി.

    ചലച്ചിത്ര റിപ്പോര്‍ട്ടുകള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X