മോഹന്‍ലാല്‍ വീണ്ടും നിര്‍മാണത്തിലേക്ക്
മോഹന്‍ലാല്‍ വീണ്ടും നിര്‍മാണത്തിലേക്ക്
ആഗസ്ത് 02, 2003
ചില ചിത്രങ്ങളുടെ പരാജയത്തെ തുടര്‍ന്ന് നിര്‍മാണ രംഗത്ത് നിന്ന് വിട്ടുനിന്ന മോഹന്‍ലാല്‍ വീണ്ടും സിനിമാ നിര്‍മാണത്തിന് പണമിറക്കാന്‍ തയ്യാറാവുന്നു. നേരത്തെ സിനിമ നിര്‍മിച്ചിരുന്ന പ്രണവ് ആര്‍ട്സിന്റെ ബാനറില്‍ ആയിരിക്കില്ല ഇനിയുള്ള നിര്‍മാണ പരീക്ഷണം.
നവരസ ക്രിയേഷന്‍സ് എന്ന പുതിയ നിര്‍മാണ കമ്പനി ഇതിനായി മോഹന്‍ലാല്‍ സ്ഥാപിച്ചിരിക്കുകയാണ്. ആന്റണി പെരുമ്പാവൂര്‍, ഡോ. ബോസ് എന്നിവര്‍ നിര്‍മാണ സംരംഭത്തില്‍ മോഹന്‍ലാലിന്റെ പങ്കാളികളാണ്.
രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് നവരസ ക്രിയേഷന്‍സ് നിര്‍മിക്കുന്ന ആദ്യത്തെ ചിത്രം. തുടര്‍ന്ന് ഷാജി കൈലാസ്, രഞ്ജിത്ത്, പ്രിയദര്‍ശന്‍, ശ്രീനിവാസന്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങളായിരിക്കും നവരസ ക്രിയേഷന്‍സ് നിര്‍മിക്കുന്നത്.
അതിനിടെ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്ത്രിന്റെ പേര് വീണ്ടും നരന്‍ എന്നു തന്നെയാക്കി. നേരത്തെ ചിത്രത്തിന്റെ പേര് നരന്‍ എന്നതുമാറ്റി സത്യം എന്നാക്കിയിരുന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ നരേന്ദ്രന്‍ എന്ന പൊലീസ് ഓഫീസറെയാണ് അവതരിപ്പിക്കുന്നത്. വര്‍ഗീയ കലാപത്തിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്.
ഒളിമ്പ്യന്‍ അന്തോണി ആദമാണ് മോഹന്‍ലാല്‍ അവസാനമായി നിര്‍മിച്ച ചിത്രം. പിന്നീട് പ്രണവം ആര്‍ട്സ് ചിത്രങ്ങള്‍ നിര്‍മിച്ചിട്ടില്ല. മോഹന്‍ലാലിന് നല്ല നടനുള്ള ദേശീയ അവാര്‍ഡ് രണ്ടാമത്തെ തവണ നേടിക്കൊടുത്ത വാനപ്രസ്ഥം നിര്‍മിച്ചതിലൂടെ കോടികളുടെ നഷ്ടമാണുണ്ടായത്. മോഹന്‍ലാലിന്റെ മെഗാഹിറ്റ് ചിത്രങ്ങളായ നരസിംഹം, രാവണപ്രഭു എന്നിവ നിര്‍മിച്ചത് അദ്ദേഹത്തിന്റെ ഡ്രൈവര്‍ കൂടിയായ ആന്റണി പെരുമ്പാവൂരാണ്.


Click it and Unblock the Notifications