ലാലും സുരേഷ് ഗോപിയും ഒന്നിക്കുന്നു
ലാലും സുരേഷ് ഗോപിയും ഒന്നിക്കുന്നു
ആഗസ്ത് 02, 2004
നീണ്ട ഇടവേളക്ക് ശേഷം മോഹന്‍ലാലും സുരേഷ് ഗോപിയും ഒന്നിച്ചഭിനയിക്കുന്നു. ഷാജി കൈലാസാണ് ഇരുവരെയും തന്റെ പുതിയ ചിത്രത്തിലൂടെ ഒന്നിപ്പിക്കുന്നത്.
നാട്ടുരാജാവിന് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ അന്‍വര്‍ അലിയില്‍ സുരേഷ് ഗോപിക്ക് ഒരു പ്രധാനവേഷമുണ്ടാവും. അരോമ നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ടി. എ. ഷാഹിദാണ്.
സമ്മര്‍ ഇന്‍ ബത്ലഹേമാണ് മോഹന്‍ലാലും സുരേഷ് ഗോപിയും ഒന്നിച്ചഭിനയിച്ച ഒടുവിലത്തെ ചിത്രം. സുരേഷ് ഗോപിയും ജയറാമും നായകന്‍മാരായ ഈ ചിത്രത്തില്‍ മോഹന്‍ലാലിന് അവസാനരംഗത്ത് പ്രത്യക്ഷപ്പെടുന്ന അതിഥിവേഷമായിരുന്നു.
ഇരുവരും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ഒടുവിലത്തെ ചിത്രം ഗുരുവാണ്. ഈ ചിത്രത്തില്‍ അന്ധരുടെ താഴ്വരയിലെത്തുന്ന മനുഷ്യനായി മോഹന്‍ലാലും അന്ധന്‍മാരുടെ രാജാവായി സുരേഷ് ഗോപിയും വേഷമിട്ടു. ഗുരുവിന് മുമ്പ് മണിച്ചിത്രത്താഴിലാണ് ഇരുവരും പ്രധാനകഥാപാത്രങ്ങളായി വേഷമിട്ടത്.
സുരേഷ് ഗോപിയെ സൂപ്പര്‍താര പദവിയിലേക്കുയര്‍ത്തിയ ചിത്രങ്ങള്‍ ഒരുക്കിയ ഷാജി കൈലാസ് ഒരിടവേളക്ക് ശേഷം ഇരുവരെയും വീണ്ടും ഒന്നിപ്പിക്കുകയാണ്. എഫ്ഐആര്‍ ആണ് ഒടുവിലായി സുരേഷ് ഗോപി അഭിനയിച്ച ഷാജി കൈലാസ് ചിത്രം.


Click it and Unblock the Notifications