റിയാസ്ഖാന്‍ നായകനാവുന്ന ത്രില്‍
റിയാസ്ഖാന്‍ നായകനാവുന്ന ത്രില്‍
ആഗസ്ത് 02, 2004
സൂപ്പര്‍ഹിറ്റ് ചിത്രമായ കുഞ്ഞിക്കൂനന് ശേഷം ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിയാസ്ഖാന്‍ നായകനാവും. ത്രില്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ദിലീപ് ചിത്രമായ കുഞ്ഞിക്കൂനന്‍ വന്‍വിജയമായതിനെ തുടര്‍ന്ന് ശശിശങ്കര്‍ സൂര്യയെ നായകനാക്കി ഈ ചിത്രം തമിഴില്‍ പേരഴകന്‍ എന്ന പേരില്‍ റീമേക്ക് ചെയ്തിരുന്നു. തന്റെ ആദ്യത്തെ തമിഴ് സിനിമാ സംരംഭത്തിന് ശേഷമാണ് ശശിശങ്കര്‍ വീണ്ടും മലയാളചിത്രം ഒരുക്കുന്നത്.
മണി ഷൊര്‍ണൂരാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ഹിറ്റായ ജയറാം ചിത്രം മയിലാട്ടത്തിന് ശേഷം മണി ഷൊര്‍ണൂര്‍ രചന നിര്‍വഹിക്കുന്ന ചിത്രമാണ് ത്രില്‍.
ബാലേട്ടനിലെ വില്ലന്‍ വേഷത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ റിയാസ്ഖാന് ഇപ്പോള്‍ നായകവേഷങ്ങളും ലഭിക്കുന്നുണ്ട്. കെ. ആര്‍. രാംദാസ് സംവിധാനം ചെയ്യുന്ന ഹായ് ആണ് റിയാസ്ഖാന്‍ നായകനാവുന്ന മറ്റൊരു ചിത്രം.
സണ്‍കോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്യാമാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ചിങ്ങം ഒന്നിന് ആരംഭിക്കും.


Click it and Unblock the Notifications