വീണ്ടും ആനക്കഥ
വീണ്ടും ആനക്കഥ
ആഗസ്ത് 2, 2005
ആനക്കഥകള്‍ എന്നും മലയാള പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ആന വളര്‍ത്തിയ വാനമ്പാടി മുതല്‍ പട്ടാഭിഷേകം വരെ ആനക്കഥ പറയുന്ന പല സിനിമകളും മലയാള പ്രേക്ഷകരെ രസിപ്പിച്ചിട്ടുണ്ട്.
ഒരു ഇടവേളക്കു ശേഷം ആനക്കഥ പറയുന്ന മറ്റൊരു ചിത്രം കൂടി മലയാളത്തിലെത്തുന്നു. മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്ന കൊമ്പന്‍ ആണ് ചിത്രം.
പുതുമുഖം ടോഷ് ആണ് ചിത്രത്തില്‍ നായകനാവുന്നത്. നായികയും പുതുമുഖമാണ്. ജഗതി ശ്രീകുമാര്‍, സലിംകുമാര്‍, ജഗദീഷ്, മാമുക്കോയ, മച്ചാന്‍ വര്‍ഗീസ്, വിനായകന്‍, കിരണ്‍, ശരണ്‍, ഇന്ദു, കനകലത, കുളപ്പള്ളി ലീല എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
സൂര്യചന്ദ്രന്റേതാണ് തിരക്കഥ. എസ്.പി.ഭൂപതിയുടെ ഗാനങ്ങള്‍ക്ക് രാജീവ് ആലുങ്കല്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം അനില്‍ ഗോപിനാഥ്. സെഞ്ച്വറി വിഷന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ചിങ്ങം ഒന്നിന് കോടനാട്, മലയാറ്റൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരിക്കും.


Click it and Unblock the Notifications