മലയാളത്തേക്കാള്‍ ഭേദം സിംഹളം

By Staff

മലയാളത്തേക്കാള്‍ ഭേദം സിംഹളം
ആഗസ്ത് 2, 2006

മലയാള സിനിമയേക്കാള്‍ ഭേദം സിംഹള സിനിമയാണോ? ഷാറൂഖ്ഖാന്‍ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകളായി ഓടുന്ന ശ്രീലങ്കയില്‍ സിംഹള സിനിമ അവിടത്തെ പ്രേക്ഷകര്‍ക്കു പോലും രണ്ടാം കിടയാണ്. പക്ഷേ തമിഴ് നടി പൂജയ്ക്ക് അങ്ങനെയൊരു അഭിപ്രായമില്ല.

ദിലീപിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഡോണ്‍ എന്ന ചിത്രത്തില്‍ നായികയായി ആദ്യം നിശ്ചയിച്ചിരുന്നത് തമിഴ് നടി പൂജയെയാണ്. പക്ഷേ പിന്നീട് പൂജയെ മാറ്റി. പകരം ഗോപിക വന്നു.

ജന്മം കൊണ്ട് പൂജ ഒരു ശ്രീലങ്കക്കാരിയാണ്. അമ്മ സിംഹള വംശജ. ബാംഗ്ലൂരിലാണ് വളര്‍ന്നതെങ്കിലും സിംഹള സിനിമയോട് പൂജക്ക് താത്പര്യമുണ്ട്. അതുകൊണ്ടു തന്നെ സിംഹള സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ തമിഴില്‍ സാമാന്യം തിരക്കുള്ള പൂജ അത് വേണ്ടെന്നുവച്ചില്ല.

സിംഹള സിനിമയുടെ ചിത്രീകരണം അവസാനിക്കാനിരിക്കെയാണ് ഡോണിന്റെ ലൊക്കേഷനിലെത്താന്‍ ഷാജി കൈലാസിന്റെ ഫോണ്‍ കോള്‍ പൂജയെ തേടിയെത്തുന്നത്. സിംഹള സിനിമ പൂര്‍ത്തിയാക്കാന്‍ തനിക്ക് ഒരാഴ്ച കൂടി സമയം വേണമെന്ന പൂജ ആവശ്യപ്പെട്ടു. പൂജക്ക് സമയം അനുവദിക്കാന്‍ ഷാജി കൈലാസ് തയ്യാറായില്ല. എങ്കില്‍ മലയാളം സിനിമ തനിക്കു വേണ്ടെന്നായി പൂജ.

ദിലീപിന്റെ നായികയായി അഭിനയിക്കാനുള്ള അവസരം വേണ്ടെന്നു വച്ചാണ് പൂജ സിംഹള സിനിമയില്‍ തുടര്‍ന്നത്. മാതൃഭാഷയോട് സ്നേഹം നല്ലതുതന്നെ! മലയാളത്തോട് അലര്‍ജി പ്രകടിപ്പിക്കുന്ന നമ്മുടെ നയന്‍താരയും അസിനുമൊക്കെ ഈ പൂജാവിശേഷം കേള്‍ക്കുന്നതും നല്ലതാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X