ജയറാമും സംയുക്തയും വീണ്ടും ഒന്നിക്കുന്നു
ജയറാമും സംയുക്തയും വീണ്ടും ഒന്നിക്കുന്നു
ആഗസ്ത് 03, 2001
വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ ജയറാമിന്റെ നായികയായി മലയാള സിനിമാരംഗത്തെത്തിയ സംയുക്താവര്‍മ്മ വീണ്ടും തന്റെ ആദ്യനായകനൊപ്പം അഭിനയിക്കുന്നു.
ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഈ താരങ്ങളുടെ പുനസമാഗമം. ഹരികുമാര്‍ സംവിധാനം ചെയ്ത ണ് ഈ കൂട്ടുകെട്ട് അവസാനമായി ഒരുമിച്ചഭിനയിച്ച ചിത്രം. ഇവര്‍ക്കുപുറമെ മുരളി, ലാല്‍, ജഗതി, കലാഭവന്‍ മണി എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
റാഫി മെക്കാര്‍ട്ടിനാണ് ചിത്രത്തിന്റെ തിരക്കഥ. സൂപ്പര്‍ഹിറ്റായ ത്തിന് ശേഷം ഇവര്‍ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്. റാഫിയുടെ അനുജനാണ് സംവിധായകന്‍ ഷാഫി. രാജസേനന്‍, റാഫിമെക്കാര്‍ട്ടിന്‍ എന്നിവരോടൊപ്പം ഷാഫി സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു.
കൈതപ്രത്തിന്റെ വരികള്‍ക്ക് സുരേഷ് പീറ്റേഴ്സ് ഈണം പകരുന്നു. ഛായാഗ്രഹണം ആനന്ദക്കുട്ടന്‍, എഡിറ്റിംഗ് ഹരിഹരപുത്രന്‍. അശ്വതി ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് വൈക്കം നിര്‍മ്മിക്കുന്ന ഈ ചിത്രം ലാല്‍ ക്രിയേഷന്‍സ് പ്രദര്‍ശനത്തിനെത്തിക്കുന്നു.


Click it and Unblock the Notifications