കാവ്യ നായികയാവുന്ന അന്നൊരിക്കല്‍

By Staff

കാവ്യ നായികയാവുന്ന അന്നൊരിക്കല്‍
ആഗസ്ത് 03, 2004

ഫോര്‍ ദി പീപ്പിളിലൂടെ സിനിമയില്‍ അരങ്ങേറിയ സുനില്‍ നായകനാവുന്ന ചിത്രമാണ് അന്നൊരിക്കല്‍. കാവ്യാ മാധവനാണ് ചിത്രത്തിലെ നായിക.

ശരത്ചന്ദ്രന്‍ വയനാട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നതും ശരത്ചന്ദ്രനാണ്.

ഫോര്‍ ദി പീപ്പിളിലെ പൊലീസ് ഓഫീസറുടെ വേഷത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് സുനില്‍. ശക്തമായ ഒരു കഥാപാത്രത്തെയാണ് കാവ്യാ മാധവന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തന്റെ ജീവിതത്തിലെ പ്രശ്നങ്ങളെ ധീരമായി നേരിടുന്ന ഒരു ഗ്രാമീണയായ പെണ്‍കുട്ടിയായാണ് കാവ്യ വേഷമിടുന്നത്.

സുജാ കാര്‍ത്തികയും അമ്പിളിദേവിയും ഉപനായികാ വേഷങ്ങളില്‍ അഭിനയിക്കുന്നു. ഇന്നസെന്റ്, നെടുമുടി വേണു, കൊച്ചിന്‍ ഹനീഫ, ക്യാപ്റ്റന്‍ രാജു, റിയാസ്ഖാന്‍, മാമുക്കോയ, മാള അരവിന്ദന്‍, ഇന്ദ്രന്‍സ് തുടങ്ങിയ പ്രമുഖതാരങ്ങളും വേഷമിടുന്നുണ്ട്.

ഛായാഗ്രഹണം സഞ്ജീവ് ശങ്കര്‍. ഗുണ്ടല്‍പേട്ടയില്‍ ചിത്രീകരണം ആരംഭിച്ച ചിത്രം നിര്‍മിക്കുന്നത് എസ്. എസ്. സിനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കൊട്ടാരത്തില്‍ തമ്പി പാപ്പനംകോടാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X