TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
രസികനില്‍ ഗീതുവും കാവേരിയും
രസികനില്‍ ഗീതുവും കാവേരിയും
ആഗസ്ത് 03, 2004
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന രസികനില്‍ ഗീതു മോഹന്‍ദാസും കാവേരിയും ദിലീപിന്റെ നായികമാരാവുന്നു. ഒരു തെരുവിന്റെ കഥ പറയുന്ന ചിത്രത്തില്‍ ശിവന്‍കുട്ടി എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്.
കാവേരി ഒരിടവേളക്ക് ശേഷം മലയാളത്തില്‍ നായികയായി തിരിച്ചെത്തുകയാണ്. ഗീതു മോഹന്‍ദാസ് ദിലീപിന്റെ നായികയാവുന്നത് ആദ്യം. ദിലീപ് അവതരിപ്പിക്കുന്ന ശിവന്‍കുട്ടിയെ പ്രണയിക്കുന്ന തങ്കി, കരിഷ്മ എന്നീ പെണ്‍കുട്ടികളായാണ് ഗീതുവും കാവേരിയും വേഷമിടുന്നത്.
തെരുവില്‍ ജീവിക്കുന്ന ശിവന്‍കുട്ടി ബ്ലാക്കില്‍ സിനിമാടിക്കറ്റ് വിറ്റും സിനിമാപോസ്ററുകളൊട്ടിച്ചും ഫുട്പാത്തില്‍ തുണിക്കച്ചവടം ചെയ്തുമാണ് ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. നഗരത്തിലെ തെരുവില്‍ അമ്മയോടൊപ്പമാണ് ശിവന്‍കുട്ടി കഴിയുന്നത്.
ശിവന്‍കുട്ടിയുടെ മുറപ്പെണ്ണായ തങ്കിക്കും തെരുവിലെ മറ്റൊരു പെണ്‍കുട്ടിയായ കരിഷ്മക്കും ശിവന്‍കുട്ടിയോട് പ്രണയമാണ്. എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയായ കരിഷ്മ അടിച്ചുപൊളിച്ചുനടക്കുന്ന പെണ്‍കുട്ടിയാണ്. രണ്ടു പേരെയും പിണക്കാതെ മുന്നോട്ടുപോവാന്‍ ശിവന്‍കുട്ടി ശ്രമിച്ചു. അത് അയാള്‍ക്ക് തന്നെ പിന്നീട് വിനയായി.
ദിലീപ്, കാവേരി, ഗീതു മോഹന്‍ദാസ് എന്നിവരെ കൂടാതെ ജഗതി ശ്രീകുമാര്‍, മാള അരവിന്ദന്, കൊച്ചുപ്രേമന്, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്, അഗസ്റിന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. ബിജു മേനോന് ചിത്രത്തില്‍ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നുണ്ട്.
ഹാസ്യത്തിന്റെ മേമ്പൊടിയോടെ ഒരു തെരുവിലെ മനുഷ്യരുടെ കഥ പറയുന്ന രസികന്റെ തിരക്കഥ വി. ജി. മുരളീകൃഷ്ണനാണ് രചിച്ചിരിക്കുന്നത്.