twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രീനിവാസന്‍ വീണ്ടും പൊലീസ്വേഷത്തില്‍

    By Staff
    |

    ശ്രീനിവാസന്‍ വീണ്ടും പൊലീസ്വേഷത്തില്‍
    ആഗസ്ത് 3, 2005

    നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെയക്കരെയക്കരെ എന്നീ ചിത്രങ്ങളില്‍ സിഐഡി വിജയനായി ശ്രീനിവാസന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ പ്രേക്ഷകര്‍ മതിമറന്ന് ചിരിക്കുക മാത്രമല്ല, ചിന്തിക്കുകയും ചെയ്തു. കഥാപാത്രങ്ങളെ തൂലികയിലൂടെ സൃഷ്ടിക്കുമ്പോഴും സ്ക്രീനില്‍ അവതരിപ്പിക്കുമ്പോഴും ശ്രീനിവാസന് തന്റേതു മാത്രമായ ഒരു ശൈലിയുണ്ട്. ശ്രീനിവാസന്‍ പൊലീസ് വേഷങ്ങളിലെത്തുമ്പോള്‍ ആ ശൈലി ഒന്നുകൂടി കൗതുകകരമാകുന്നു.

    നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെയക്കരെയക്കരെ എന്നീ ചിത്രങ്ങളില്‍ ശ്രീനിവാസന്‍ സിഐഡിയായാണ് അഭിനയിച്ചതെങ്കില്‍ ചില ചിത്രങ്ങളില്‍ പൊലീസ് യൂണിഫോമണിഞ്ഞും അദ്ദേഹമെത്തിയിട്ടുണ്ട്. സന്മനസുള്ളവര്‍ക്ക് സമാധാനം കണ്ടവരാരും ആ ചിത്രത്തിലെ എസ്ഐ രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെ മറക്കാനിടയില്ല.

    പിന്നീട് ആനവാല്‍ മോതിരം എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി ശ്രീനിവാസന്‍ നമ്മെ ചിരിപ്പിച്ചു. ഫാസിലിന്റെ മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലും ശ്രീനിവാസന് ചിരിപ്പിക്കുന്ന പൊലീസുദ്യോഗസ്ഥന്റെ വേഷമായിരുന്നു. കെ. കെ. ഹരിദാസിന്റെ കിണ്ണം കട്ട കള്ളനിലും ശ്രീനി പിന്നീട് പൊലീസ് ഓഫീസറായി.

    ഒരു ഇടവേളക്കു ശേഷം ശ്രീനി വീണ്ടും കാക്കിയണിയുന്നു. വിനയന്‍ സംവിധാനം ചെയ്യുന്ന ബോയ്ഫ്രന്റ് എന്ന ചിത്രത്തിലാണ് ശ്രീനിയുടെ പൊലീസ് വേഷം. ഒരു കൊലപാതകകേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിലെ അംഗമായെത്തുന്ന ശ്രീനിക്ക് ഇത്തവണ കാക്കിയണിയുമ്പോഴും ചിരിപ്പിക്കാനുള്ള ദൗത്യം തന്നെയാണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X