വിനയന്റെ പുതിയ രണ്ടു ചിത്രങ്ങള്‍
രാക്ഷസരാജാവിനുശേഷം വിനയന്‍ രണ്ട് പുതിയ ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നു - ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍, തെരുവുഗീതം.
പുതുമുഖങ്ങളാണ് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടെലിവിഷനിലൂടെ ശ്രദ്ധേയനായ ജയസൂര്യ നായകനാകുമ്പോള്‍ നടന്‍ സുകുമാരന്റെ മകന്‍ ഇന്ദ്രജിത് വില്ലന്‍ വേഷം അവതരിപ്പിച്ചുകൊണ്ട് സിനിമാരംഗത്തെത്തുന്നു.
കാവ്യാമാധവനാണ് നായിക. കലാഭവന്‍ മണി, ബിജുമേനോന്‍ എന്നിവരും അഭിനയിക്കുന്നു. ഷിര്‍ദ്ദിസായിയുടെ ബാനറില്‍ പി.കെ.ആര്‍. പിള്ള നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ കലൂര്‍ ഡെന്നീസിന്റേതാണ്.
ഈ ചിത്രത്തിനു ശേഷമാണ് തെരുവുഗീതത്തിന്റെ ജോലി തുടങ്ങുക. ദിലീപാണ് തെരുവുഗീതത്തിലെ നായകന്‍. സുരഭിസിനിമ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കലാഭവന്‍ മണി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നായികയെയും മറ്റു താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും തീരുമാനിച്ചുവരുന്നതേയുള്ളൂ.


Click it and Unblock the Notifications