twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉടയോന്‍ പരാജയത്തിലേക്ക്

    By Staff
    |

    ഉടയോന്‍ പരാജയത്തിലേക്ക്
    ആഗസ്ത് 4, 2005

    മോഹന്‍ലാല്‍ ഇരട്ടവേഷത്തിലഭിനയിക്കുന്ന ചിത്രം..നീണ്ട ഇടവേളക്കു ശേഷം ഭദ്രനും മോഹന്‍ലാലും ഒന്നിക്കുന്നു... സ്ഫടികം പോലെ മറ്റൊരു സൂപ്പര്‍ഹിറ്റിന് സാധ്യത...ഉടയോന്റെ സവിശേഷതകള്‍ ഇതൊക്കെയായിരുന്നു. എന്നാല്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ തകര്‍ത്ത ചിത്രം പരാജയത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.

    ജൂലൈ 29ന് തിയേറ്ററുകളിലെത്തിയ ഉടയോന്‍ ബോക്സോഫീസ് പ്രകടനത്തില്‍ എത്രത്തോളം പോവുമെന്ന് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ നിര്‍ണയിക്കപ്പെട്ടുകഴിഞ്ഞു. ആദ്യദിനങ്ങളില്‍ ഒരു സൂപ്പര്‍താര ചിത്രത്തിന് ലഭിക്കുന്ന മികച്ച ഇനീഷ്യല്‍ പുള്ളുണ്ടായെങ്കിലും പിന്നീട് കളക്ഷന്‍ കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ട്. പ്രധാന തിയേറ്ററുകളിലെല്ലാം ചിത്രത്തിന്റെ കളക്ഷന്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

    ആദ്യപകുതി കൊണ്ടു തന്നെ മടുപ്പിക്കുന്ന വിധമാണ് ഭദ്രന്‍ ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് പ്രേക്ഷകാഭിപ്രായം. എഴുപതു പിന്നിട്ട ശൂരനാട് കുഞ്ഞ് എന്ന കഥാപാത്രത്തിന്റെ നെഗറ്റീവ് ടച്ചും വൃദ്ധവേഷം നടത്തുന്ന പ്രകടനങ്ങളുടെ യുക്തിയില്ലായ്മയും പ്രേക്ഷകര്‍ക്ക് ദഹിക്കുന്നതല്ല. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തിന്റെ നെഗറ്റീവ് സ്വഭാവം മോഹന്‍ലാലിന്റെ ആരാധകരെയും അകറ്റുന്നു.

    ചന്ദ്രോത്സവത്തിന്റെ പരാജയത്തിനു ശേഷം ഒരു വിജയത്തിലൂടെയുള്ള തിരിച്ചുവരവാണ് ഉടയോനില്‍ മോഹന്‍ലാല്‍ പ്രതീക്ഷിച്ചത്. നൂറ് ദിവസം തുടര്‍ച്ചയായി ചിത്രീകരിച്ച ചിത്രം നിര്‍മാതാവിനും വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവച്ചത്. എന്നാല്‍ മോഹന്‍ലാലിനും നിര്‍മാതാവ് സുബൈറിനും ചിത്രം തിരിച്ചടിയായി.

    തുടര്‍ച്ചയായ രണ്ടാമത്തെ പരാജയമാണ് മോഹന്‍ലാലിനെ തേടിയെത്തിയിരിക്കുന്നത്. മൂന്നര കോടിയിലേറെ മുതല്‍മുടക്കുള്ള സിനിമ നഷ്ടം വരുത്തിവയ്ക്കുമെന്ന ആശങ്കയിലാണ് നിര്‍മാതാവ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയലും ചിത്രീകരണാനന്തര ജോലികള്‍ കാലതാമസമില്ലാതെ പൂര്‍ത്തിയാക്കിയ നിര്‍മാതാവ് സുബൈറിന്റെ പ്രതീക്ഷകള്‍ തെറ്റിച്ചിരിക്കുകയാണ് ഉടയോന്‍.

    സ്ഫടികത്തിനു ശേഷം പുറത്തിറങ്ങിയ ഭദ്രന്റെ മോഹന്‍ലാല്‍ ചിത്രം ഒളിമ്പ്യന്‍ അന്തോണി ആദവും ഇതു പോലെ ഏറെ പ്രതീക്ഷകളുമായെത്തി പരാജയപ്പെട്ട ചിത്രമാണ്. ആ ചിത്രം നിര്‍മിച്ചതു മോഹന്‍ലാലായിരുന്നു. ഇപ്പോള്‍ ഉടയോനിലും പഴയ പിഴവുകള്‍ ഭദ്രന്‍ ആവര്‍ത്തിക്കുന്നതാണ് കാണുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X