twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    യുവനായക ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് വേണ്ട

    By Staff
    |

    യുവനായക ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് വേണ്ട
    ആഗസ്ത് 4, 2005

    യുവനടന്‍മാര്‍ നായകരാവുന്ന ചിത്രങ്ങള്‍ പരാജയപ്പെടുന്നത് തുടരുകയാണ്. റിലീസ് ചെയ്ത ആദ്യദിവസം തൊട്ടുതന്നെ യുവനായക ചിത്രങ്ങളെ പ്രേക്ഷകര്‍ നിരാകരിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്.

    കലൂര്‍ ഡെന്നിസിന്റെ മകന്‍ ഡിനു ഡെന്നിസ് നായകനായ ഒറ്റനാണയം, പ്രേംനവാസിന്റെ മകന്‍ പ്രേംകിഷോര്‍ നായകനായ വെക്കേഷന്‍ എന്നീ ചിത്രങ്ങളാണ് ബോക്സോഫീസില്‍ മൂക്കുകുത്തി വീണതാണ് യുവനായക ചിത്രങ്ങളുടെ പരാജയത്തിന്റെ ഒടുവിലത്തെ ഉദാഹരണങ്ങള്‍. ആദ്യദിവസം തൊട്ടുതന്നെ ഈ ചിത്രങ്ങളെ പ്രേക്ഷകര്‍ നിരാകരിച്ചു.

    പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജിഷ്ണു തുടങ്ങിയ യുവനടന്‍മാരുടെ ചിത്രങ്ങള്‍ പരാജയം നേരിടുന്നതിന്റെ തുടര്‍ച്ചയായാണ് ഈ ചിത്രങ്ങളും പരാജയപ്പെട്ടത്. സൂപ്പര്‍താര ചിത്രങ്ങള്‍ക്കു മാത്രമാണ് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയുന്നത്.

    മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ദിലീപിന്റെയും മികച്ചതല്ലാത്ത ചിത്രങ്ങള്‍ക്കു പോലും ആദ്യദിനങ്ങളില്‍ പ്രേക്ഷകരുടെ തള്ളിക്കയറ്റമുണ്ടാവുമ്പോഴാണ് യുവനായകരുടെ ചിത്രങ്ങള്‍ ഈ വിധം പരാജയപ്പെടുന്നത്. വീണ്ടും സൂപ്പര്‍താരങ്ങളുടെ ആധിപത്യത്തിന്‍ കീഴിലാണ് മലയാള സിനിമ എന്നാണ് ഇത് തെളിയിക്കുന്നത്.

    പ്രേക്ഷകരുടെ ഈ മനോഭാവം കാരണം യുവനായക ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെടുക്കാന്‍ വിതരണക്കാര്‍ മടിക്കുകയാണ്. എന്നിട്ടും, തസ്കരപുത്രന്‍, നവംബര്‍ റെയ്ന്‍, ഡിസംബര്‍, അവന്‍ ചാണ്ടിയുടെ മകന്‍, പാസ് പാസ്, ഡോബാവാല, മയൂഖം, ബൈ ദി പീപ്പിള്‍ തുടങ്ങിയ ഒരു പിടി യുവനായക ചിത്രങ്ങളാണ് റിലീസ് ചെയ്യാനിരിക്കുന്നത്. എന്നാല്‍ ഇവയില്‍ പലതും തിയേറ്ററുകളിലെത്തിക്കാന്‍ വിതരണക്കാര്‍ തയ്യാറല്ലെന്നതാണ് സ്ഥിതി.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X