ഗ്ലാമര്‍ കാട്ടാം; പ്രണതിയും തെലുങ്കിലേക്ക്

By Staff

ഗ്ലാമര്‍ കാട്ടാം; പ്രണതിയും തെലുങ്കിലേക്ക്
ആഗസ്ത് 4, 2006

ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രത്തിലൂടെയാണ് പ്രണതി സിനിമയിലെത്തുന്നത്. മലയാളത്തില്‍ പ്രണതി പിന്നീടൊരു ചിത്രത്തിലും അഭിനയിച്ചില്ല. എന്നാല്‍ ഗ്ലാമര്‍ വേഷങ്ങളോട് അലര്‍ജിയില്ലെന്ന പ്രഖ്യാപനത്തോടെ പ്രണതി തമിഴിലെത്തി.

തമിഴില്‍ പ്രണതിയുടേത് നല്ല തുടക്കമായിരുന്നില്ല. തമിഴില്‍ പുതിയ അവസരങ്ങള്‍ ലഭിക്കാതായെങ്കിലും തെലുങ്കില്‍ നിന്ന് ഓഫറുകള്‍ പ്രണതിയെ തേടിയെത്തുന്നുണ്ട്. ശരീര പ്രദര്‍ശനം നടത്തുന്നതില്‍ വൈമുഖ്യമില്ലെങ്കില്‍ തെലുങ്കിലെ ഓഫര്‍ സ്വീകരിക്കാന്‍ എന്തിന് മടിക്കണം? അങ്ങനെ, പ്രണതിയും തെലുങ്കിലെത്തുകയാണ്.

ബീറ്റ്സ് എന്നാണ് പ്രണതി അഭിനയിക്കുന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ പേര്. വിജയ് എന്ന യുവതാരമാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തില്‍ അഭിനയിക്കുന്നതിനായി പ്രണതി ശരീരഭാരം കുറച്ച് മെലിഞ്ഞു.

നയന്‍താരക്കു ശേഷം മലയാളത്തില്‍ നിന്നുമെത്തി മേനി കാട്ടി തെലുങ്ക് പ്രേക്ഷകരുടെ ഉറക്കം കെടുത്തുന്നത് ഇനി പ്രണതിയാവുമോ? ബീറ്റ്സ്അതിന് ഉത്തരം തരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X