ലാലിനൊപ്പം ശ്വേത ആകാശഗോപുരത്തില്‍
ലാലിനൊപ്പം ശ്വേത ആകാശഗോപുരത്തില്‍
ആഗസ്ത് 4, 2006
ആര്‍ട് സിനിമകള്‍ക്കു മാത്രമായി ചില നടിമാര്‍ എന്ന സങ്കല്പം മലയാളത്തില്‍ നിലനിന്നിരുന്നു. നന്ദിതാദാസ്, അര്‍ച്ചന, കുക്കു പരമേശ്വരന്‍ തുടങ്ങിയ നടിമാര്‍ ആര്‍ടെന്നോ സമാന്തരമെന്ന വിശേഷിപ്പിക്കാവുന്ന സിനിമകളില്‍ മാത്രം അഭിനയിക്കാനുള്ള നടിമാരായിരുന്നു. വാണിജ്യസിനിമ ഈ നടിമാരെ അവഗണിക്കാനേ ശ്രമിച്ചിട്ടുള്ളൂ.
എന്നാല്‍ ഈ സങ്കല്പം ഇപ്പോള്‍ മാറിമറിഞ്ഞിട്ടുണ്ട്. ജ്യോതിര്‍മയിയെ പോലുള്ള നടിമാരെ ഇരുവിഭാഗത്തിലും പെട്ട സിനിമക്കാര്‍ക്ക് പഥ്യമാണ്. വാണി വിശ്വനാഥ് എന്ന ആക്ഷന്‍ ഹീറോയിനാണ് ടി.വി.ചന്ദ്രന്റെ സൂസന്നയായി അഭിനയിച്ചത്.
മോഹന്‍ലാലിന്റേതായി ഈ വര്‍ഷം രണ്ട് ആര്‍ട് സിനിമകളാണെത്തുന്നത്. പി.ടി.കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത പരദേശിയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായി അഭിനയിക്കുന്നത് കാമസൂത്ര മോഡലും ബോളിവുഡ് ഗ്ലാമര്‍താരവുമായ ശ്വേതാ മേനോനാണ്. തന്റെ അടുത്ത ആര്‍ട് ചിത്രത്തിലും ശ്വേത തന്നെ മതിയെന്നാണ് മോഹന്‍ലാലിന്റെ തീരുമാനം.
കെ.പി.കുമാരന്‍ സംവിധാനം ചെയ്യുന്ന ആകാശഗോപുരത്തിലും ശ്വേതാമേനോന്‍ വേഷമിടും. പരദേശിയില്‍ ഉപനായികാ വേഷമാണെങ്കില്‍ ആകാശഗോപുരത്തില്‍ ശ്വേത മോഹന്‍ലാലിന്റെ നായികയാണ്. രമ്യാകൃഷ്ണനെ പോലുള്ള ഗ്ലാമര്‍ നടിയെ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ തന്റെ ചിത്രത്തില്‍ നായികയാക്കിയിട്ടുള്ള കെ.പി.കുമാരന്‍ നീണ്ട ഇടവേളക്കു ശേഷം ഒരുക്കുന്ന ചിത്രത്തിലാണ് ബോളിവുഡിലെ മാദകതിടമ്പിനെ അഭിനയിപ്പിക്കുന്നത്.
പരദേശിയിലെ അഭിനയമികവ് തന്നെയാവണം മോഹന്‍ലാലിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ ആര്‍ട് ചിത്രത്തിലും ശ്വേതയെ നായികയാക്കാന്‍ പ്രേരണയായത്. ആര്‍ട് സിനിമകളിലെ അംഗീകൃത നടിമാരെ ഒഴിവാക്കിയാണ് ഈ താരനിര്‍ണയം. തീര്‍ച്ചയായും ശ്വേതക്ക് അഭിമാനിക്കാം! ബോളിവുഡില്‍ ശരീരപ്രദര്‍ശനം നടത്തുക എന്ന ദൗത്യം മാത്രമുണ്ടായിരുന്ന ശ്വേതക്ക് മലയാളത്തിലെ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയസാധ്യതയുള്ള വേഷങ്ങളാണ് ലഭിക്കുന്നത്.


Click it and Unblock the Notifications











