തിരുവനന്തപുരത്ത് ഇസ്രയേലി ചലച്ചിത്രമേള

By Staff

തിരുവനന്തപുരത്ത് ഇസ്രയേലി ചലച്ചിത്രമേള
ആഗസ്ത് 05, 2001

തിരുവനന്തപുരം: വിഖ്യാത ഇസ്രയേലി ചലച്ചിത്രങ്ങളുടെ മേള ആഗസ്ത് ഏഴ് മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കും.

ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും ഇസ്രയേലി കോണ്‍സുലേറ്റിന്റെയും പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന മേളയില്‍ പത്തോളം ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ഉദ്ഘാടന ചിത്രമായി ഹാനാ ഹസഫാരിയുടെ ആത്മകഥാംശമുള്ള രചനയായ ലൈഫ്സ് സീക്രട്ട ് ആന്‍ഡ് മാജിക്ക് പ്രദര്‍ശിപ്പിക്കും. 1993ലെ വലന്‍സിയ മേളയില്‍ സില്‍വര്‍ പാം പുരസ്ക്കാരം നേടിയ ആമോസ് ഗുട്ട മാന്റെ അമേസിംഗ് ഗ്രേസ് എന്ന ചിത്രവും മേളയില്‍ പ്രദര്‍ശനത്തിനുണ്ടാവും.

കോഹന്‍ എന്ന ഇസ്രയേലി ബാലന്റെ പലസ്തീനികളുമായുള്ള സുഹൃദ്ബന്ധമാണ് എറന്‍ റിക്ലിസ് സംവിധാനം ചെയ്ത കപ്പ് ഫൈനലിന്റെ പ്രമേയം. ഫുട്ബോള്‍ മത്സരത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രം മേളയിലെ മുഖ്യ ആകര്‍ഷണമായിരിക്കും.

പ്രമുഖ സംവിധായകന്‍ ആമോസ് ഗിതായ് സംവിധാനം ചെയ്ത മൂന്ന് സുഹൃത്തുക്കളുടെ കഥ പറയുന്ന ദേവാരിം, 1987ലെ ലൊക്കാര്‍ണോ മേളയില്‍ പുരസ്ക്കാരം നേടിയ റാഫി ബുക്കായിയുടെ അവന്തി പൊപ്പോളോ തുടങ്ങിയ ചിത്രങ്ങളും മേളയെ സമ്പന്നമാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X