twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കലാഭവന്‍ മണിയുടെ അനുജന്‍ സിനിമയില്‍

    By Staff
    |

    കലാഭവന്‍ മണിയുടെ അനുജന്‍ സിനിമയില്‍
    ആഗസ്ത് 05, 2003

    കലാഭവന്‍ മണിയുടെ അനുജന്‍ കണ്ണന്‍ സിനിമാരംഗത്തെത്തുന്നു. ജെ. ഫ്രാന്‍സിസ് സംവിധാനം ചെയ്യുന്ന മസനകുടി മന്നാഡിയാര്‍ സ്പീക്കിംഗ് എന്ന ചിത്രത്തില്‍ നായകവേഷം ചെയ്താണ് കണ്ണന്‍ സിനിമയില്‍ അരങ്ങേറ്റം നടത്തുന്നത്.

    പൂത്തുമ്പിയും പൂവാലന്മാരും എന്ന ചിത്രത്തിന് ശേഷം ജെ. ഫ്രാന്‍സിസ് ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തിലെ നായകന്മാരും നായികയും പുതുമുഖങ്ങളാണ് കണ്ണനെ കൂടാതെ പുതുമുഖങ്ങളായ കലാഭവന്‍ ജിന്റോ, ജിത്തുലാല്‍ എന്നിവരും നായകന്മാരായുണ്ട്. സെറീനയാണ് നായിക. ജഗതി ശ്രീകുമാര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

    തൊഴില്‍ തേടി നഗരത്തിലെത്തി ചാണ്ടീസ് മിനി സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരാവുന്ന മഹി, അപ്പുക്കുട്ടന്‍, സണ്ണി എന്നീ മൂന്ന് ചെറുപ്പക്കാരുടെയും അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന മായ എന്ന പെണ്‍കുട്ടിയുടെയും കഥയാണ് മസനകുടി മന്നാഡിയാര്‍ സ്പീക്കിംഗ്.

    മഹിയെ ജിന്റോയും അപ്പുക്കുട്ടനെ ജിത്തുലാലും സണ്ണിയെ കണ്ണനും മായയെ സെറീനയും അവതരിപ്പിക്കുന്നു. ചാണ്ടീസ് മിനി സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉടമ ചാണ്ടിയായാണ് ജഗതി ശ്രീകുമാര്‍ വേഷമിടുന്നത്. ഇടവേള ബാബു, സാജന്‍ പള്ളുരുത്തി, അഗസ്റിന്‍, അന്‍സിന്‍, നാസര്‍, ഇന്ദ്രന്‍സ്, പടന്നയില്‍, തെസ്നിഖാന്‍, ബിന്ദു വരാപ്പുഴ എന്നിവരും അഭിനയിക്കുന്നു.

    പ്രമോദ് ഷൊര്‍ണൂരാണ് ചിത്രത്തിന്റെ തിരക്കഥയും സംംഭാഷണങ്ങളും രചിച്ചിരിക്കുന്നത്. യൂസഫലി കേച്ചേരിയുടെ ഗാനങ്ങള്‍ക്ക് പ്രമോദ് ഷൊര്‍ണൂര്‍ സംഗീതം പകരുന്നു. ക്യാമറ രാമലിംഗം. ഹൈലൈറ്റ് ക്രിയേഷന്‍സിന്റെ ബാനറില്‍ താജുദ്ദീനാണ് ചിത്രം നിര്‍മിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X