രവിവര്‍മയെ കുറിച്ച് ശരത്തിന്റെ ചിത്രം
രവിവര്‍മയെ കുറിച്ച് ശരത്തിന്റെ ചിത്രം
ആഗസ്ത് 05, 2003
രാജാ രവിവര്‍മയുടെ ജീവിതത്തെ ആസ്പദമാക്കി ശരത് ചിത്രം ഒരുക്കുന്നു. പ്രിന്‍സ് പെയിന്റര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രജത് കപൂറാണ് രാജാ രവിവര്‍മയായി അഭിനയിക്കുന്നത്.
ലോകസുന്ദരി യുക്താ മുഖി ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജര്‍മന്‍ നടി ഐറിന്‍ മറിയയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.
സായാഹ്നം എന്ന തന്റെ പ്രഥമചിത്രത്തിന് ശേഷം ശരത് സംവിധാനം ചെയ്യുന്ന പ്രിന്‍സ് പെയിന്റര്‍ ഇംഗ്ലീഷിലും മലയാളത്തിലുമായാണ് ഒരുക്കുന്നത്. മറാത്തി നോവലിസ്റ് രഞ്ജിത്ത് ദേശായിയുടെ രാജാ രവിവര്‍മ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം.
രവിവര്‍മയുടെ ജീവിതം അതേ പടി ചിത്രീകരിക്കുകയല്ല പ്രിന്‍സ് പെയിന്ററിലെന്നും ഒരു കലാകാരന്റെ പ്രവാസ ജീവിതത്തിലൂടെ കടന്നുപോവുകയാണ് ചിത്രത്തില്‍ ചെയ്യുന്നതെന്നും ശരത് പറഞ്ഞു.
ബറോഡ രാജകുടുംബവുമായി ബന്ധപ്പെട്ട രവിവര്‍മയുടെ ജീവിതകാലമാണ് ചിത്രത്തിന് പ്രമേയമാവുന്നത്. ബറോഡ രാജകുടുംബത്തിലെ മഹാറാണി സുഭംഗിനി രാജയാണ് ചിത്രത്തിന് വേണ്ടി വസ്ത്രാലങ്കാരം ചെയ്യുന്നത്. ബറോഡ രാജകുടുംബത്തിലെ ഒരാള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഗ്രാമി അവാര്‍ഡ് നേടിയ സംഗീതഞ്ജന്‍ വിശ്വമോഹന്‍ ഭട്ടാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ഇംഗ്ലണ്ട്-അമേരിക്കാ-ഇന്ത്യാ സംയുക്ത സംരംഭമാണ് ഈ ചിത്രം.
ശരത് നേരത്തെ സംവിധാനം ചെയ്യാനിരുന്ന സുമുഖിയില്‍ യുക്താമുഖിയെയായിരുന്നു നായികയാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സമാനമായ പ്രമേയം കൈകാര്യം ചെയ്യുന്ന ഒരു ചിത്രം വരാനിരിക്കുന്നതിനെ തുടര്‍ന്ന് സുമുഖി ഉപേക്ഷിച്ചു.


Click it and Unblock the Notifications