ചാന്തുപൊട്ട് നേരത്തെയെത്തും

By Staff

ചാന്തുപൊട്ട് നേരത്തെയെത്തും
ആഗസ്ത് 5, 2005

റാഫി മെക്കാര്‍ട്ടിനൊപ്പം വീണ്ടും ഒന്നിച്ച ദിലീപ് ഏറെ പ്രതീക്ഷകളോടെയാണ് പാണ്ടിപ്പട തന്റെ ജന്മദിനമായ ജൂലൈ നാലിന് പ്രദര്‍ശനത്തിനെത്തിച്ചത്. എന്നാല്‍ ജൂലൈ നാലിന് റിലീസ് ചെയ്ത മൂന്ന് ചിത്രങ്ങളുടെ വന്‍വിജയം ഇത്തവണയും ആവര്‍ത്തിക്കുമെന്ന ദിലീപിന്റെ പ്രതീക്ഷ തെറ്റുന്നതാണ് കണ്ടത്.

കഥാവശേഷന്റെ പരാജയം നിര്‍മാതാവെന്ന നിലയില്‍ തനിക്ക് വരുത്തിയ നഷ്ടം നികത്തുക എന്ന ലക്ഷ്യത്തോടെ നിര്‍മിച്ച പാണ്ടിപ്പട ദിലീപിന്റെ കണക്കുകൂട്ടലുകള്‍ അസ്ഥാനത്താക്കി. പ്രതീക്ഷിച്ച വിജയം നേടാനാവാതെ പാണ്ടിപ്പടയുടെ പ്രകടനം ബോക്സോഫീസില്‍ മങ്ങിപ്പോയതിനെ തുടര്‍ന്ന് അടുത്ത ചിത്രത്തിന്റെ റിലീസിംഗ് വിജയം ലക്ഷ്യമിട്ട് ദിലീപ് ആസൂത്രിതമായി മാറ്റി.

ദിലീപിന്റെ പുതിയ ചിത്രമായ ലാല്‍ ജോസ് സംവിധാനം ചെയ്ത ചാന്തുപൊട്ട് ഓണച്ചിത്രമെന്ന നിലയില്‍ സപ്തംബര്‍ രണ്ടിന് റ്ിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഓണച്ചിത്രങ്ങളുമായുള്ള മത്സരം ഒഴിവാക്കാനായി ചാന്തുപൊട്ടിന്റെ റിലീസിംഗ് നേരത്തെയാക്കാനാണ് ഇപ്പോള്‍ ദിലീപിന്റെ നീക്കം.

ആഗസ്ത് 26ന് ചിത്രം തിയേറ്ററിലെത്തിക്കാനാണ് പുതിയ തീരുമാനം. സുരേഷ് ഗോപിയുടെ ഭരത്ചന്ദ്രന്‍ ഐപിഎസിന്റെ റിലീസിംഗ് തീയതിയുമായി വലിയ അകലമില്ലെങ്കിലും പ്രധാനമായും മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളുമായുള്ള മത്സരം ഒഴിവാക്കുകയാണ് ദിലീപിന്റെ ലക്ഷ്യം. മമ്മൂട്ടിയുടെ നേരറിയാന്‍ സിബിഐ, മോഹന്‍ലാലിന്റെ നരന്‍ എന്നീ ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തുന്നതിന് മുമ്പ് ചാന്തുപൊട്ടിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം നേടാനായാല്‍ ഓണത്തിനും ചിത്രം നല്ല നിലയില്‍ ഓടുമെന്നാണ് ദിലീപിന്റെ കണക്കുകൂട്ടല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X