കുഞ്ചാക്കോയും നവ്യയും സിബി ചിത്രത്തില്‍
കുഞ്ചാക്കോയും നവ്യയും സിബി ചിത്രത്തില്‍
ആഗസ്ത് 06, 2003
ഇഷ്ടത്തിന് ശേഷം സിബി മലയില്‍ വീണ്ടും പ്രണയകഥയുമായെത്തുന്നു. കുഞ്ചാക്കോ ബോബനും നവ്യാ നായരുമാണ് സിബിയുടെ പ്രണയചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കുഞ്ചാക്കോ ബോബനും നവ്യാ നായരും ആദ്യമായാണ് നായികാ നായകന്മാരാവുന്നത്. കല്യാണരാമനിലാണ് ഇരുവരും നേരത്തെ ഒന്നിച്ചഭിനയിച്ചത്. ഇതില്‍ ദിലീപിന്റെ നായികയായിരുന്നു നവ്യ.
നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, സലിംകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖതാരങ്ങള്‍.
എം. സിന്ധുരാജിന്റേതാണ് രചന. ബി. ആര്‍. പ്രസാദ് രചിച്ച വരികള്‍ക്ക് അല്‍ഫോണ്‍സ് ജോസഫ് ഈണം പകരുന്നു. യേശുദാസ്, ചിത്ര എന്നിവരാണ് ഗായകര്‍. ഗ്രേറ്റ് മൂവി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജയകൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്.
കുടുംബ പ്രേക്ഷകരെ ആകര്‍ഷിച്ച എന്റെ വീട്...അപ്പൂന്റേം... എന്ന ചിത്രത്തിന് ശേഷം സിബി ഒരുക്കുന്ന ചിത്രമാണിത്. ഈ ചിത്രത്തിന് ശേഷം ജിഷ്ണുവും ഭാവനയും നായികാനായകന്മാരാവുന്ന ചിത്രം സിബി സംവിധാനം ചെയ്യും. കെ. ജി. ജോര്‍ജാണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.


Click it and Unblock the Notifications