കിന്നാരത്തുമ്പി സംവിധായകന്‍ ട്രാക്ക് മാറ്റുന്നു
കിന്നാരത്തുമ്പി സംവിധായകന്‍ ട്രാക്ക് മാറ്റുന്നു
ആഗസ്ത് 06, 2003
മലയാളത്തില്‍ ഷക്കീല തരംഗത്തിന് തുടക്കമിട്ട കിന്നാരത്തുമ്പികളുടെ സംവിധായകന്‍ ആര്‍. ജെ. പ്രസാദ് കളം മാറ്റി ചവിട്ടുന്നു. അശ്ലീല സിനിമകളുടെ തരംഗം ഒടുങ്ങിയതോടെ മലയാളത്തിലെ പ്രമുഖതാരങ്ങളെ അണിനിരത്തി ഒരു ചിത്രം ആര്‍. ജെ. പ്രസാദ് ഒരുക്കുന്നു.
സൈലന്‍സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഉമാശങ്കരിയാണ് നായിക. നായകന്‍ പുതുമുഖമാണ്. ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, സായികുമാര്‍, കൊച്ചിന്‍ ഹനീഫ, ബിന്ദു പണിക്കര്‍ തുടങ്ങിയ പ്രമുഖതാരങ്ങളാണ് ചിത്രത്തില്‍ വേഷമിടുന്നത്.
ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്ന ആര്‍. ജെ. പ്രസാദ് തന്നെയാണ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്. കുടുംബ പശ്ചാത്തലത്തിലുള്ള ഒരു സസ്പെന്‍സ് ത്രില്ലറാണ് സൈലന്‍സ്.
ജോസ് മൈലാന്റെ വരികള്‍ക്ക് ജയകുമാര്‍ ഈണം പകരുന്നു. സൂര്യകൃഷ്ണ ഫിലിംസിന്റെ ബാനറില്‍ കെ. ഉദയകുമാറാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications