ചങ്ങാതിക്കൂട്ടത്തില്‍ ജൂനിയര്‍ ജയന്‍

By Staff

ചങ്ങാതിക്കൂട്ടത്തില്‍ ജൂനിയര്‍ ജയന്‍
ആഗസ്ത് 06, 2004

പ്രമുഖതാരങ്ങളുടെ മക്കള്‍ അഭിനയരംഗത്ത് തിളങ്ങുന്ന കാലമാണ് മലയാളത്തില്‍ ഇപ്പോള്‍. അവര്‍ക്ക് പിന്നാലെ ആക്ഷന്‍ ഹീറോയായിരുന്ന ജയന്റെ സഹോദരപുത്രനും സിനിമയിലെത്തുന്നു.

ജയന്റെ സഹോദരപുത്രന്‍ ആദിത്യന്‍ നായകനാവുന്ന ചിത്രമാണ് ചങ്ങാതിക്കൂട്ടം. നവാഗതസംവിധായകനായ എം. കെ. മുരളീധരനാണ് ചിത്രം ഒരുക്കുന്നത്.

ഏതാനും പുതുമുഖങ്ങള്‍ ഈ ചിത്രത്തിലൂടെ അരങ്ങേറുന്നു. പുതുമുഖനടിയായ പല്ലവിയാണ് ചങ്ങാതിക്കൂട്ടത്തിലെ നായിക. പ്രശാന്ത്, കണ്ണന്‍, അഭിജിത്ത്, നജീബ്, ബെന്‍ ടോക്സ്, ദിവ്യാ മേനോന്‍, സ്വാതി എന്നീ പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഇവര്‍ക്കൊപ്പം രാജന്‍ പി. ദേവ്, കൊച്ചിന്‍ ഹനീഫ, മാള അരവിന്ദന്‍, പറവൂര്‍ ഭരതന്‍ തുടങ്ങിയ പ്രമുഖതാരങ്ങളും വേഷമിടുന്നു.

ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് കിരണ്‍ വര്‍മയാണ്. ചിത്രത്തിലെ ഗാനങ്ങള്‍ രചിക്കുന്നതും സംഗീതം പകരുന്നതും കിരണ്‍ വര്‍മ തന്നെ. ഛായാഗ്രഹണം അനില്‍ ഗോപിനാഥ്. നസീബ് ഫിലിംസിന്റെ ബാനറില്‍ ഷാനു തലശേരിയാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X