ലൈംഗികത്തൊഴിലാളിയായി ഗീതു
ലൈംഗികത്തൊഴിലാളിയായി ഗീതു
ആഗസ്ത് 06, 2004
ചമേലിയിലെ ലൈംഗികത്തൊഴിലാളിയായുള്ള പ്രകടനം തനിക്കൊരു ദേശീയ അവാര്‍ഡ് നേടിത്തരുമെന്ന പ്രതീക്ഷയിലാണ് കരീനാ കപൂര്‍. ബാര്‍ ഗേളായി ജീവിതം തുടങ്ങിലൈംഗിതൊഴിലാളിയായി മാറേണ്ടിവന്ന പെണ്‍കുട്ടിയായുള്ള ചാന്ദ്നിബാറിലെ അഭിനയത്തിനാണ് തബു മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് രണ്ടാം വട്ടവും നേടിയത്. ഇപ്പോഴിതാ തബുവിനും കരീനനക്കും മലയാളത്തിലും ഒരു തുടര്‍ച്ച.
ഗീതു മോഹന്‍ദാസാണ് മലയാളചിത്രത്തില്‍ ലൈംഗികതൊഴിലാളിയായി അഭിനയിച്ച് മലയാളത്തിലെ നായികനടിമാര്‍ക്കിടയില്‍ വ്യത്യസ്തയാവുന്നത്. ഒരു ലൈംഗികതൊഴിലാളിയുടെ ജീവിതയാഥാര്‍ഥ്യങ്ങള്‍ അവതരിപ്പിക്കുന്ന പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന ഒരിടം എന്ന ചിത്രത്തില്‍ ഗീതു മോഹന്‍ദാസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ശ്രദ്ധേയമായ ഡോക്യുമെന്ററി ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള പ്രദീപ് നായരാണ് ഒരിടം സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ കച്ചവട-സമാന്തര സിനിമകളുടെ പതിവുരീതികളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ പ്രമേയമാണ് പ്രദീപ് നായര്‍ തന്റെ ആദ്യത്തെ കഥാചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്. തീര്‍ത്തും റിയലിസ്റിക്കായ രീതിയില്‍ ജീവിതമുഹൂര്‍ത്തങ്ങള്‍ അവതരിപ്പിക്കുന്ന സിനിമകള്‍ മലയാളത്തില്‍ വിരളമാണെന്നതു കൊണ്ടുതന്നെ പ്രദീപ് നായരുടെ സിനിമാസംരംഭത്തിന് ഏറെ പ്രത്യേകതകളുണ്ട്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് മധു നീലകണ്ഠനാണ്. രാംഗോപാല്‍വര്‍മയുടെ ഭൂത് എന്ന ചിത്രത്തിലൂടെ ശ്രദ്ധേനായ സലിം-സുലൈമാന്‍ ഒരിടത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നു. ഫിലിം ബഫ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications