സുരേഷ് ഗോപിക്ക് നാല് ചിത്രങ്ങള്‍

By Staff

സുരേഷ് ഗോപിക്ക് നാല് ചിത്രങ്ങള്‍
ആഗസ്ത് 6, 2005

കഴിഞ്ഞ മൂന്ന് വര്‍ഷം തോക്കെടുക്കില്ലെന്ന ദൃഢപ്രതിജ്ഞയിലായിരുന്നു താനെന്നാണ് സുരേഷ് ഗോപിയുടെ സത്യവാങ്മൂലം. പകരം നല്ല സിനിമകള്‍ക്കായി അഭിനയജീവിതം മാറ്റിവച്ചു. കച്ചവട സിനിമയേക്കാള്‍ സമാന്തര സിനിമയോട് അടുപ്പമുള്ള ചിത്രങ്ങളില്‍ അഭിനയിച്ചു.

എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷം തനിക്ക് പ്രത്യേകിച്ചൊരു നേട്ടവുമുണ്ടാക്കിത്തന്നില്ലെന്ന് പിന്നീട് തിരിച്ചറിയുകയായിരുന്നുവെന്ന് സുരേഷ് ഗോപി പറയുന്നു. തന്റെ ആരാധകര്‍ താന്‍ തോക്കെടുക്കുന്നതാണ് ഇഷ്ടപ്പെടുന്നതെന്ന് മനസിലാക്കിയതോടെ വീണ്ടും പഴയ സ്റൈലിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങുകയായിരുന്നുവെന്നും സുരേഷ് ഗോപി വിശദീകരിക്കുന്നു.

ഏതായാലും ആഗസ്ത് ആദ്യവാരത്തില്‍ തിയേറ്ററുകളിലെത്തിയ ഭരത്ചന്ദ്രന്‍ ഐപിഎസിലൂടെ ഒരു തിരിച്ചുവരവിന് സുരേഷ് ഗോപി തുടക്കമിട്ടുകഴിഞ്ഞു. ഭരത്ചന്ദ്രന്‍ ഐപിഎസിനു പിന്നാലെ നാല് ചിത്രങ്ങളിലാണ് സുരേഷ് ഗോപി അഭിനയിക്കുന്നത്.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എസ്പി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കും. ബി.ഉണ്ണിക്കൃഷ്ണന്‍ തിരക്കഥയെഴുതുന്ന ഈ ചിത്രത്തില്‍ സുരേഷ് ഗോപി വീണ്ടും പൊലീസ് ഓഫീസറുടെ വേഷമണിയുകയാണ്. അരോമ മൂവീസിന്റെ ബാനറില്‍ എം.മണിയാണ് ചിത്രം നിര്‍മിക്കുന്നത്.

എ.കെ.സാജന്‍ സംവിധാനം ചെയ്യുന്ന ചിന്താമണി കൊലക്കേസ് ആണ് ചിത്രീകരണം തുടങ്ങാനിരിക്കുന്ന മറ്റൊരു സുരേഷ് ഗോപി ചിത്രം. ക്രിമിനില്‍ വക്കീലായാണ് സുരേഷ് ഗോപി ഈ ചിത്രത്തില്‍ വേഷമിടുന്നത്.

കെ.മധു സംവിധാനം ചെയ്യുന്ന ചിത്രത്തിലും സുരേഷ് ഗോപി നായകനാവുന്നുണ്ട്. മമ്മൂട്ടി ചിത്രം നേരറിയാന്‍ സിബിഐക്കു ശേഷം കെ. മധു സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്.

ബെന്‍ ജോണ്‍സണ്‍ എന്ന ഹിറ്റ് ചിത്രമൊരുക്കിയ അനില്‍ സി.മേനോന്‍ സംവിധാനം ചെയ്യുന്ന രാഷ്ട്രം ആണ് സുരേഷ് ഗോപി കരാറൊപ്പിട്ട മറ്റൊരു ചിത്രം. മുഖ്യമന്ത്രി തൊമ്മിക്കുഞ്ഞ് എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഉദയനാണ് താരത്തിന്റെ നിര്‍മാതാവ് കാള്‍ട്ടണ്‍ കരുണാകരനാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X