തകര്‍പ്പന്‍ തുടക്കവുമായി കീര്‍ത്തിചക്ര
തകര്‍പ്പന്‍ തുടക്കവുമായി കീര്‍ത്തിചക്ര
ആഗസ്ത് 6, 2006
മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ മൂന്നാമത്തെ ചിത്രമായ കീര്‍ത്തിചക്രയ്ക്ക് തകര്‍പ്പന്‍ തുടക്കം. ആഗസ്ത് നാല് വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രം റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും ആദ്യദിവസങ്ങളില്‍ ഹൗസ്ഫുള്ളാണ്.
മോഹന്‍ലാലിന്റെ ഈ വര്‍ഷമിറങ്ങിയ രണ്ട് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ കഥയും കഥാപാത്രവുമാണ് കീര്‍ത്തിചക്രയില്‍. ഗ്രാമീണ ജീവിത പശ്ചാത്തലത്തില്‍ കഥ പറയുന്ന രസതന്ത്രത്തിലെയും വടക്കുംനാഥനിലെയും കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി കീര്‍ത്തിചക്രയില്‍ ഒരു സൈനിക ഓഫീസറുടെ വേഷത്തിലാണ് മോഹന്‍ലാല്‍.
ആക്ഷന്‍ രംഗങ്ങളും തകര്‍പ്പന്‍ ഡയലോഗുകളും കുടുംബ ബന്ധങ്ങള്‍ തീര്‍ക്കുന്ന നൊമ്പരങ്ങളും ചിത്രത്തിലുണ്ട്. മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രത്തെ കശ്മീര്‍ പ്രശ്നവുമായി സമര്‍ഥമായി ബന്ധിപ്പിക്കാന്‍ സംവിധായകന്‍ മേജര്‍ രവിക്ക് കഴിഞ്ഞിട്ടുണ്ട്.
കശ്മീരിലെ തീവ്രവാദത്തിന്റെ പശ്ചാത്തലത്തില്‍ ചില രാഷ്ട്രീയ പ്രശ്നങ്ങള്‍ പ്രതിപാദിക്കുന്ന സിനിമയാണ് കീര്‍ത്തിചക്ര. ലക്ഷ്മി ഗോപാലസ്വാമിയാണ് ചിത്രത്തിലെ നായിക.


Click it and Unblock the Notifications