ശേഷത്തില്‍ ജയറാമിന്റെ നായിക ഗീതു
ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ശേഷത്തില്‍ ഗീതു മോഹന്‍ദാസ് ആദ്യമായി ജയറാമിന്റെ നായികയാകുന്നു.വക്കാലത്ത് നാരായണന്‍കുട്ടിക്ക് ശേഷം രാജീവ്കുമാറും ജയറാമും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
വക്കാലത്ത് നാരായണന്‍കുട്ടി നിര്‍മ്മിച്ച ബി. രാജേഷും ഗീതാ ശശികുമാറും തന്നെയാണ് സിനിമ സിനിമയുടെ ബാനറില്‍ ശേഷവും നിര്‍മ്മിക്കുന്നത്. കല്ലിയൂര്‍ ശശി ചിത്രം അവതരിപ്പിക്കുന്നു.
പരിഷ്കൃതമായ സമൂഹത്തിന്റെ കൃത്യതകളില്‍ നിന്നും പുറത്താക്കപ്പെട്ട ലോനപ്പന്റെ കഥയാണ് ശേഷം . ജയറാം ലോനപ്പനെ അവതരിപ്പിക്കുന്നു. ബിജുമേനോന്‍, ലാല്‍ എന്നിവര്‍ക്കു പുറമെ ഏതാനും പുതുമുഖങ്ങളും അഭിനയിക്കുന്നു.
രാജീവ് കുമാറിന്റേതു തന്നെയാണ് രചന. സംഗീതം ദേവി സാനു. രവി വര്‍മ്മന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.


Click it and Unblock the Notifications