ശ്യാമപ്രസാദ് കന്നഡ ചിത്രം ഒരുക്കുന്നു
ശ്യാമപ്രസാദ് കന്നഡ ചിത്രം ഒരുക്കുന്നു
ആഗസ്ത് 07, 2003
ശ്രദ്ധേയമായ ചില ടിവി സീരിയലുകള്‍ക്ക് ശേഷം മലയാളത്തില്‍ അിസാക്ഷിയിലൂടെ സിനിമയില്‍ തുടക്കമിട്ട ശ്യാമപ്രസാദ് ബഹുഭാഷാ സംവിധായകനാവുന്നു. ബോക്ഷു ദി മിത്ത് എന്ന ഇംഗ്ലീഷ് ചിത്രത്തിന് ശേഷം ശ്യാമപ്രസാദ് കന്നഡയില്‍ ചിത്രമൊരുക്കുന്നു.
ആര്യ എന്നാണ് ചിത്രത്തിന്റെ പേര്. കഥാനായകന്റെ പേര് തന്നെയാണ് ചിത്രത്തിനിട്ടിരിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുന്നത് രാധാകൃഷ്ണന്‍ ഹംപിയാണ്. അടൂര്‍ ഗോപാലകൃഷ്ണന്റെ ബന്ധുവും മലയാളിയുമായ രാധാകൃഷ്ണന്‍ ഹംപി ആര്യയുടെ സഹസംവിധാനവും നിര്‍വഹിക്കും.
ക്രോണിക് ബാച്ചിലറിലൂടെ ശ്രദ്ധേയനായ ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്യുന്നത്. ഗന്ധര്‍വ് ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ രചിക്കുന്നു.
അിസാക്ഷി, കല്ലു കൊണ്ടൊരു പെണ്ണ്, ബോക്ഷു ദി മിത്ത് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ആര്യ. ബാംഗ്ലൂരിനടുത്തുള്ള ഹംപിയില്‍ വച്ചാണ് ബോക്ഷു ദി മിത്തിന്റെ ചിത്രീകരണം നടത്തിയത്.
ഒന്നര കോടി രൂപയാണ് ആര്യയുടെ ബജറ്റ്. ചിത്രത്തിലെ നടീനടന്മാരെ തീരുമാനിച്ചിട്ടില്ല.


Click it and Unblock the Notifications