പൊലീസ് ഓഫീസറായി സന്തോഷ് പാലി
പൊലീസ് ഓഫീസറായി സന്തോഷ് പാലി
ആഗസ്ത് 07, 2004
കൈരളി ടിവിയിലെ കൈരളി ഒണ്‍ ഡിമാന്റ് എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ സന്തോഷ് പാലി സിനിമയില്‍ സജീവമാവുന്നു. കെ. ബി. മധു സംവിധാനം ചെയ്യുന്ന ശംഭു എന്ന ചിത്രത്തില്‍ സന്തോഷ് പാലി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സന്തോഷ് പാലിയുടെ രണ്ടാമത്തെ ചിത്രമാണ് ശംഭു. ആദ്യചിത്രമായ പാസ് പാസ് ചിത്രീകരണം പൂര്‍ത്തിയായി. ഇതില്‍ നായകവേഷമാണ് സന്തോഷ് പാലിക്ക്.
വിജയകുമാര്‍ നായകനാവുന്ന ശംഭുവില്‍ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് സന്തോഷ് പാലി പ്രത്യക്ഷപ്പെടുന്നത്. രണ്ടാമത്തെ ചിത്രത്തില്‍ തന്നെ പൊലീസ് ഓഫീസറായി അഭിനയിക്കാനുള്ള അസുലഭമായ അവസരമാണ് സന്തോഷിന് ലഭിച്ചിരിക്കുന്നത്.
കാമ്പസ് രാഷ്ട്രീയം പ്രമേയമായി വരുന്ന ശംഭുവില്‍ കാര്‍ത്തികയാണ് നായിക. റിയാസ്ഖാന്‍, ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് ജാസി ഗിഫ്റ്റാണ്. ശംഭുവിന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്.


Click it and Unblock the Notifications