ലാല്‍ ചിത്രത്തില്‍ മീരക്കൊപ്പം നയന്‍
ലാല്‍ ചിത്രത്തില്‍ മീരക്കൊപ്പം നയന്‍
ആഗസ്ത് 07, 2004
മോഹന്‍ലാലിനെ നായകനാക്കി ഷാജുണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന വടക്കുംനാഥന്‍ എന്ന ചിത്രത്തില്‍ മീരാ ജാസ്മിനൊപ്പം നയന്‍താരയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഒരു കുടുംബത്തിന്റെ രക്ഷകനായി ഉത്തരേന്ത്യയില്‍ നിന്നെത്തുന്ന രക്ഷകനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. മോഹന്‍ലാലിന്റെ എല്ലാ മാനറിസങ്ങളും ചൂഷണം ചെയ്യുന്ന ഒരു കഥാപാത്രമാണ് ഈ ചിത്രത്തിലേത്.
മീരാ ജാസ്മിന്‍ മോഹന്‍ലാലിന്റെ നായികയാവുന്നത് ആദ്യമായാണ്. അതേ സമയം നയന്‍താര മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് വടക്കുംനാഥന്‍. വിസ്മയത്തുമ്പത്തില്‍ മോഹന്‍ലാലിന്റെ നായികയായി വേഷമിട്ട നയന്‍താര ചിത്രീകരണം പുരോഗമിക്കുന്ന നാട്ടുരാജാവില്‍ മോഹന്‍ലാലിന്റെ സഹോദരിയായാണ് അഭിനയിക്കുന്നത്.
ജയറാം ഈ ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്. ബിജു മേനോന്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
കേരളത്തിലും ഉത്തരേന്ത്യയിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ഹിമാലയസാനുക്കളില്‍ വച്ച് 10 ദിവസത്തെ ചിത്രീകരണമുണ്ട്. ഇതിനായി മോഹന്‍ലാലും സംഘവും ഹിമാലയത്തിലേക്ക് തിരിച്ചു.
ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയാണ്. ഗോവിന്ദന്‍കുട്ടിയാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications