തൃഷയും സ്നേഹയും മമ്മൂട്ടി ചിത്രത്തില്‍
തൃഷയും സ്നേഹയും മമ്മൂട്ടി ചിത്രത്തില്‍
ആഗസ്ത് 7, 2005
തമിഴിലെ ഒന്നാം നിര നടിയായ തൃഷ മലയാളത്തിലെത്തുന്നു. മമ്മൂട്ടി നായകനാവുന്ന തുറുപ്പുഗുലാന്‍ എന്ന ചിത്രത്തിലാണ് തൃഷ വേഷമിടുന്നത്.
തമിഴിലെ പ്രമുഖ നടിയും സ്നേഹയും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തൃഷയുടെ ആദ്യമലയാള ചിത്രമാണിതെങ്കില്‍ സ്നേഹയ്ക്ക് ഇത് മലയാളത്തിലെ രണ്ടാമൂഴമാണ്. ഇങ്ങനെയൊരു നിലാപക്ഷിയാണ് സ്നേഹ നേരത്തെ അഭിനയിച്ച മലയാള ചിത്രം. സ്നേഹയുടെ സിനിമയിലെ അരങ്ങേറ്റവും ആ ചിത്രത്തിലൂടെയായിരുന്നു.
ജോണി ആന്റണിയാണ് തുറുപ്പുഗുലാന്‍ സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയെ നായകനാക്കി ജോണിയുടെ ആദ്യസംരംഭമാണിത്. കോമഡിയും ആക്ഷനും ചേര്‍ത്ത് ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിക്ക് ആക്ഷന് പ്രധാന്യമുള്ള വേഷമാണ്.
രാപ്പകല്‍, തസ്കരവീരന്‍ എന്നീ ചിത്രങ്ങളില്‍ നയന്‍താരയെ നായികയാക്കിയെങ്കിലും മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങളില്‍ വീണ്ടും അന്യഭാഷാ നടിമാരാണ് നായികമാരാകുന്നത്. രാജമാണിക്യം എന്ന ചിത്രത്തില്‍ പത്മപ്രിയയാണ് നായിക. തുറുപ്പുഗുലാനിലാകട്ടെ തൃഷയും.


Click it and Unblock the Notifications