മോഹന്‍ലാലിന് രണ്ട് ഓണച്ചിത്രങ്ങള്‍!
മോഹന്‍ലാലിന് രണ്ട് ഓണച്ചിത്രങ്ങള്‍!
ആഗസ്ത് 7, 2006
സൂപ്പര്‍താര ചിത്രങ്ങള്‍ ഒന്നര മാസത്തിന്റെയെങ്കിലും അകലത്തില്‍ റിലീസ് ചെയ്യുന്നതാണ് പതിവ്. ഒരു താരത്തിന്റെ ചിത്രങ്ങള്‍ അടുപ്പിച്ച് പ്രദര്‍ശനത്തിനെത്തുന്നത് കളക്ഷനെ ബാധിക്കുമെന്ന കണക്കുകൂട്ടലാണ് അതിനു കാരണം. എന്നാല്‍ ഈ പതിവ് ഈ വര്‍ഷം എല്ലാ സൂപ്പര്‍ താരങ്ങളും തെറ്റിച്ചു.
ഫിബ്രവരിയില്‍ സുരേഷ് ഗോപിയുടെ മൂന്ന് ചിത്രങ്ങളാണ് റിലീസ് ചെയ്തത്. ഒരു മാസത്തിന്റെ അകലം പോലുമില്ലാതെ മമ്മൂട്ടിയുടെ തസ്കരവീരനും ബല്‍റാം വേഴ്സസ് താരാദാസും റിലീസ് ചെയ്തു. ഇവര്‍ക്കു പിന്നാലെ ആഗസ്തില്‍ മോഹന്‍ലാലും രണ്ട് ചിത്രങ്ങളുമായെത്തുന്നു.
ആഗസ്ത് നാലിനാണ് മോഹന്‍ലാലിന്റെ കീര്‍ത്തിചക്ര തിയേറ്ററുകളിലെത്തിയത്. ആഗസ്ത് അവസാനത്തോടെ അടുത്ത മോഹന്‍ലാല്‍ ചിത്രവും പ്രദര്‍ശനത്തിനെത്തും. മോഹന്‍ലാല്‍ നായകനായ മഹാസമുദ്രം ആഗസ്ത് 25ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഫലത്തില്‍ മോഹന്‍ലാലിന് ഈ വര്‍ഷം രണ്ട് ഓണച്ചിത്രങ്ങളെന്ന നിലയാവും. ആഗസ്ത് 25നെത്തുന്ന മഹാസമുദ്രം ആണ് ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ ഓണച്ചിത്രമായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ സപ്തംബര്‍ ആറിന് ഓണമെത്തുമ്പോഴും കീര്‍ത്തിചക്ര തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കാന്‍ ഇടയില്ല. സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ റിലീസിംഗ് കേന്ദ്രങ്ങളില്‍ ഒരു മാസത്തിലേറെ പ്രദര്‍ശിപ്പിക്കുന്നതാണ് പതിവ്.
കീര്‍ത്തിചക്രയ്ക്ക് ലഭിച്ചിരിക്കുന്നത് മികച്ച തുടക്കമാണ്. മോഹന്‍ലാല്‍ ആരാധകരെ തൃപ്തിപ്പെടുത്ത ആക്ഷനും വേഗവും നിറഞ്ഞതാണ് കീര്‍ത്തിചക്ര. മികച്ച ഇനീഷ്യല്‍ കളക്ഷന്‍ നേടുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍ കുറഞ്ഞത് രണ്ട് മാസമെങ്കിലും റിലീസിംഗ് കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കാറുണ്ട്. അതിനാല്‍ കീര്‍ത്തിചക്രയും ഓണസിനിമാവിഭവങ്ങള്‍ രുചിക്കാനെത്തുന്ന പ്രേക്ഷകര്‍ക്കു മുന്നിലുണ്ടാവും.


Click it and Unblock the Notifications